താൻ പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരുവനാണെന്ന് വി.എസ്.അച്യുതാനന്ദൻ. പ്രക്ഷോഭകാരിയായി വളർന്നതിനാലാണ് പ്രകൃതിസ്‌നേഹത്തിന്റെ അംശം തന്നിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. “പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ പലരും ചിന്തിക്കുന്ന കൂട്ടത്തിൽ വി.എസ്.അച്യുതാനന്ദനും ചിന്തിച്ചുപോയി. അങ്ങിനെയാണ് മതികെട്ടാൻ, പൂയംകുട്ടി, ചന്ദനക്കാടുകൾ തുടങ്ങിയവയുടെ പ്രശ്‌നങ്ങൾ ഉയർത്തിയത്” – വി.എസ് കൂട്ടിച്ചേർത്തു. വിക്‌ടർ ജോർജ് സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച പ്രഭാഷണപരമ്പര കോട്ടയത്ത് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വി.എസ്.
മറുപുറംഃ പ്രക്ഷോഭമെന്നാൽ പ്രകൃതിയാണ്, വിപ്ലവമെന്നാൽ പൂ വിരിയലാണ്, പിബിയെന്നാൽ ചന്ദനക്കാടാണ്, സി.പി.എം സെക്രട്ടറിയേറ്റെന്നാൽ പൂങ്കാവനമാണ്. ദേശാഭിമാനിസ്ഥാനമെന്നാൽ കിളികളുടെ കളകളാരവമാണ്. പ്രതിപക്ഷനേതാവ് സ്ഥാനം മാത്രമാണ് ഇപ്പോൾ കുരിശ്…. അതുകൂടി പാർട്ടി തിരിച്ചുവാങ്ങിയാൽ വി.എസ്. ഒരു പറവയെപ്പോലെ പ്രകൃതിയുടെ നീലാകാശങ്ങളിൽ പറന്നുയർന്നേനെ.
ങാ…. ഒരു വഴിയടഞ്ഞാൽ മറ്റൊന്നു തുറക്കും എന്നല്ലോ പ്രമാണം.
Generated from archived content: news1_july11_05.html
Click this button or press Ctrl+G to toggle between Malayalam and English