ഒരു തൊഴിലും ചെയ്യാനറിയാത്തവരാണ് ഇന്ന് രാഷ്ര്ടീയ ഭരണ നേതൃത്വത്തിൽ വിലസുന്നതെന്ന് ചിത്രകാരനും ചിന്തകനുമായ എം.വി ദേവൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ ജീവിതത്തിൽ ഒരിക്കലെങ്കിലും പണിയെടുത്തിട്ടുണ്ടോ എന്നും അദ്ദേഹത്തിന് ബീഡി തെറുക്കാൻ പോലും അറിയില്ലെന്നും ദേവൻ പരിഹസിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ മാത്രമാണ് ഒരു അപവാദം. അദ്ദേഹത്തിന് തുന്നൽപ്പണി അറിയാം. എറണാകുളത്ത് വിക്ടർ ജോർജ് അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറം ഃ ഹാ…ഹാ… എത്ര ആഴമുള്ള നിരീക്ഷണം… കൂരമ്പിനൊത്ത മൂർച്ചയുള്ള പ്രയോഗങ്ങൾ… ഇതുപോലെ ഒരുപാട് പേർ ഈ നാട്ടിലുണ്ട് ദേവൻമാഷേ… പുറത്തുപറയാൻ കൊള്ളാവുന്ന നല്ലൊരു ശില്പം പോലും നിർമ്മിക്കാതെ ശില്പിയായ ആൾക്കാരുണ്ട്. നാലുപേരറിയുന്ന ചിത്രം വരയ്‌ക്കാതെ ചിത്രകാരനായവരുണ്ട്. ഷെൽഫിൽ മാത്രം വയ്‌ക്കാവുന്ന പുസ്തകം എഴുതി മഹാ സാഹിത്യകാരന്മാരായവരുണ്ട്. പ്രത്യേകിച്ചൊന്നും ചിന്തിക്കാതെ ചിന്തകന്മാരായവരുണ്ട്… ഈ കേരളത്തിൽ. നാട്ടിലെ കൂനന്മാരുടെ കൂനിന്റെ അളവെടുക്കുമ്പോൾ മാനകമായി സ്വന്തം കൂന് എടുത്താൽ അത്രയും നന്ന്.
Generated from archived content: news1_july10_07.html
Click this button or press Ctrl+G to toggle between Malayalam and English