സി.പി.എമ്മിനെ തകർക്കാൻ ഗൂഢനീക്കമെന്ന്‌ വിജയൻമാഷ്‌.

സി.പി.എമ്മിന്റെ സംഘടനാസ്വഭാവം മാറ്റിമറിക്കാനും സംഘടനയെതന്നെ തകർക്കാനും ഗൂഢതന്ത്രങ്ങൾ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന്‌ ഇടതുപക്ഷ ചിന്തകനും ദേശാഭിമാനി, പാഠം പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരുമായ എം.എൻ.വിജയൻ പറഞ്ഞു. പി.ഗോവിന്ദപ്പിളളയുടെ വിവാദ അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ പാഠം പ്രതികരണവേദി തൃശൂരിൽ സാഹിത്യ അക്കാദമിഹാളിൽ സംഘടിപ്പിച്ച ചർച്ചയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌റ്റാലിന്‌ പാർട്ടിയിലെ എതിരാളികളെ കൊല്ലുവാൻ കഴിഞ്ഞു. ഇ.എം.എസിന്‌ അങ്ങനെ കഴിയാത്തതിൽ അവരെ നിർവീര്യരായി ജീവച്ഛവങ്ങളാക്കി എന്നും നശിക്കാൻ പോകുന്ന അവസാന സ്‌റ്റാലിനിസ്‌റ്റ്‌ പാർട്ടിയാണ്‌ സി.പി.എം എന്ന്‌ സമർത്ഥിക്കുകയും സി.പി.എം. നേതാക്കളെ തൂക്കി വിലയിടുകയാണ്‌ ഗോവിന്ദപ്പിളള ചെയ്തത്‌. വിജയൻമാഷ്‌ വിശദീകരിച്ചു. സ്വന്തം നാട്ടിലെ കാശുകൊണ്ട്‌ വേണം ജനകീയാസൂത്രണം നടത്താൻ. വിജയൻമാഷ്‌ പറഞ്ഞു.

മറുപുറംഃ – ശരിയാണ്‌ മാഷേ, വൈപ്പിനിൽ കുറച്ചു നാൾക്കുമുമ്പ്‌ മുരളീനായർ “മരണസിംഹാസനം” സിനിമ പിടിക്കാൻ വന്നപ്പോൾ കൈയ്യും മെയ്യും മറന്ന്‌ സഹകരിച്ചത്‌ അവിടത്തെ പാർട്ടി സഖാക്കളായിരുന്നു. ചുവന്ന കൊടിയൊക്കെ കണ്ടപ്പോൾ പാർട്ടിപ്പണമാണെന്ന്‌ പാവങ്ങൾ വിശ്വസിച്ചു. പടം പുറത്തിറങ്ങിയപ്പോഴല്ലെ മനസ്സിലായത്‌ സിനിമ പാർട്ടിക്ക്‌ ആണിയടിക്കുന്നതാണെന്ന്‌. മനസ്സറിയാതെ ചെയ്‌ത കാര്യത്തിന്‌ പാവങ്ങൾ പാർട്ടിക്ക്‌ പുറത്ത്‌. മനസ്സറിഞ്ഞ്‌ പണിയുന്ന ഗോവിന്ദപ്പിളള ഇന്നും അകത്ത്‌. ഗൂഢതന്ത്രം പിളളയിൽമാത്രം ഒതുങ്ങുന്നില്ല. കൊമ്പന്മാർ കടലിൽ ഇനിയും ഉണ്ട്‌. നാളെ ചിലപ്പോൾ ഇവർ മാഷിന്റെ വലയിൽ കുടുങ്ങിയേക്കാം.

Generated from archived content: news1_july10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here