പ്രസംഗശൈലി മാറ്റാംഃ എസ്‌.ശർമ്മ

ഒരു കാലത്ത്‌ ചെറുപ്പക്കാരെ പ്രസംഗിച്ച്‌ ആവേശം കൊളളിച്ച സി.പി.എം നേതാവ്‌ എസ്‌.ശർമ്മയുടെ ഇപ്പോഴത്തെ പ്രസംഗശൈലി മാറ്റണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം പരിഗണിക്കാമെന്ന്‌ എസ്‌.ശർമ്മ പറഞ്ഞു. കൊല്ലത്തെ പാർട്ടി ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളോട്‌ സംസാരിക്കുകയായിരുന്നു ശർമ്മ. ശർമ്മയുടെ പ്രസംഗശൈലിക്കെതിരെ ശക്തമായ പ്രതിഷേധം പാർട്ടിയിലുണ്ടായിരുന്നു.

മറുപുറംഃ- അണികളെ തീപോലെ ചൂടാക്കിയിരുന്ന പ്രസംഗത്തിനുടമയായ ശർമ്മ, മന്ത്രിയായി ഒന്നു കുളിച്ചു കയറിയപ്പോൾ തൊണ്ടയിലെ സൈലൻസർ ഒന്നു റീസർവീസ്‌ ചെയ്‌തു….പിന്നെ ബലംപിടുത്തമായി…. ശർമ്മയായതുകൊണ്ടും പാർട്ടി സി.പി.എമ്മായതിനാലും തല്ലുപേടിച്ച്‌ ജനവും അണികളും ഒന്നും മിണ്ടിയില്ല. ശർമ്മയുടെ ബലംപിടുത്തത്തിൽ എല്ലാവരും ശ്വാസം മുട്ടി ഇരുന്നുപോയി…. ടിയാൻ ഏതാണ്ട്‌ ഒരു ബാലെക്കാരനെ പോലെയായി…. ഇപ്പോഴെങ്കിലും തോന്നിയല്ലോ ഈ പ്രൊഫഷണൽ നാടകനടന്റെ ശൈലിമാറ്റാൻ… സഖാക്കളുടെ ഭാഗ്യം…. ഇനി മനുഷ്യന്റെ രീതിയിൽ ശർമ്മസഖാവ്‌ സംസാരിക്കുന്നത്‌ കേൾക്കാം….

Generated from archived content: news1_jan7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here