മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെ പോലീസ് അതിക്രമം നടന്നതായുളള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരണമില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പീഡനത്തിനിരയായതിന് നഷ്ടപരിഹാരം തേടി 12 ആദിവാസിക്കുട്ടികൾ നല്കിയ ഹർജിയിന്മേൽ ആണ് സി.ബി.ഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
മറുപുറംഃ- ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ സിനിമ കണ്ട് കോരിത്തരിച്ചവരാണ് കേരളീയർ. പക്ഷെ ഒറിജിനൽ സി.ബി.ഐയുടെ ഞാണിന്മേൽ കളി കണ്ട് ജനം ഇപ്പോ അന്തംവിട്ട് ഇരിക്കുകയാണ്. “ഇറാക്കിലെ തീവ്രവാദികളേക്കാൾ വീര്യം കൂടിയ കേരളത്തിലെ ആദിവാസികളെ” ഒതുക്കാൻ ഇതിലും വലിയ പ്രതികരണമില്ലായ്മയല്ലേ സി.ബി.ഐ കാട്ടേണ്ടത്.
മാനം മര്യാദയായി ഒരു കേസുപോലും അടുത്തെങ്ങും തെളിയിക്കാൻ കഴിയാത്ത സി.ബി.ഐ പ്രതികരണമില്ലെന്നെങ്കിലും പറഞ്ഞത് നന്നായി. ഈ ആദിവാസി ദുഷ്ടജാതികളെ ഉന്മൂലനം ചെയ്യാൻ എല്ലാത്തിനേയും കൂട്ടിയിട്ട് തീകൊടുക്കാൻ സി.ബി.ഐ ഏമാന്മാർ കോടതിയിൽ ആവശ്യപ്പെടാതിരുന്നതിന് നന്ദിയുണ്ട്. സാരമില്ല നാളെയും ഏതെങ്കിലും മുഖ്യമന്ത്രിക്ക് കോൽ കളിക്കാൻ പേരിനെങ്കിലും നാലു ആദിവാസികൾ വേണമല്ലോ…
Generated from archived content: news1_jan6.html