എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഉയർത്തുന്ന വിശാല ഹിന്ദുഐക്യം ഹിന്ദുത്വത്തെ സഹായിക്കാനും അതിന്റെ പ്രചരണത്തിനുമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. പാർട്ടിയുടെ കൊല്ലം ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിണറായി. വിശാല ഹിന്ദുഐക്യം എന്ന ആശയം കേരളത്തിൽ മതസ്പർധ വളർത്തുമെന്നും പിണറായി പറഞ്ഞു.
മറുപുറംഃ- മകനെ പിണറായി, പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ… ഓരോ തിരഞ്ഞെടുപ്പുകളിലും ജാതിത്തൂക്കം വച്ച് ഓരോരുത്തരെ നമ്മുടെ പാർട്ടി സ്ഥാനാർത്ഥിയാക്കുന്നത് ജനം കണ്ടിട്ടുണ്ട്…. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ യോഗ്യതയുളള ഒട്ടേറെപ്പേർ തലചൊറിഞ്ഞിരിക്കുമ്പോൾ പളളീലച്ചന്റെ അനുഗ്രഹത്തോടെ ഇവിടെനിന്നവർ മിക്കതും സത്യക്രിസ്‌ത്യാനികൾ… മലപ്പുറത്തോട്ടു പോയാൽ എല്ലാം മുസ്ലീങ്ങൾ…..പറ്റിയ സ്ഥലത്ത് ഈഴവർ, നായർ….ഇങ്ങനെപോകുന്നു പങ്കുവെയ്‌ക്കൽ…. നാടോടുമ്പോൾ നടുവെ ഓടുന്ന ശീലമാണ് എല്ലാവർക്കും…. ഏതായാലും താങ്കളുടെ പാർട്ടിയെ കൊണ്ട് ഈ ശീലം നിർത്താൻ പറ്റില്ലെന്ന് ജനത്തിനറിയാം….പിന്നെ വെളളാപ്പളളിയുടെയും പണിക്കരുടെയും വിധി ദൈവം നിർണയിച്ചോളും എന്ന ആശ്വാസത്തിലാണ് മനുഷ്യരെ മനുഷ്യരായിക്കാണുന്ന ചിലർ ഇവിടെ ജീവിക്കുന്നത്.
Generated from archived content: news1_jan5.html