കോപം പ്രസംഗിച്ചു തീർക്കുന്നു ഃ സുകുമാർ അഴീക്കോട്‌

താൻ ക്ഷിപ്രകോപിയാണെന്നും ഈ കോപം താൻ പ്രസംഗിച്ചു തീർക്കുകയാണെന്നും ഡോ.സുകുമാർ അഴീക്കോട്‌ പറഞ്ഞു. വിവാഹം കഴിച്ചിരുന്നെങ്കിൽ ഭാര്യ തന്നെയോ അല്ലെങ്കിൽ താൻ ഭാര്യയെയോ ഉപേക്ഷിച്ചേനെ. പ്രസംഗിക്കാൻ പോകുമ്പോൾ നാമമാത്രമായ യാത്രക്കൂലി മാത്രമാണ്‌ താൻ വാങ്ങുന്നത്‌. കോട്ടയത്ത്‌ ദർശന അന്താരാഷ്‌ട്രപ്പുസ്‌തകമേളയോടനുബന്ധിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു അഴീക്കോട്‌.

മറുപുറംഃ- തത്ത്വമസി… അഹം ബ്രഹ്‌മാസ്മി…ഈശ്വരാ, ഈ ജന്മത്തെ ഒരു പ്രസംഗപതിയാക്കിയത്‌ നന്നായി…. സ്‌റ്റേജിൽ നിന്നിറങ്ങി പരിപാടി വല്ലതും നടത്തുന്നവനായിരുന്നെങ്കിൽ ഈ ക്ഷിപ്രകോപമൊക്കെ നാട്ടുകാർ തല്ലിത്തീർത്തേനെ…. പിന്നെ ഈ ദുർവ്വാസാവു മാമുനി പെണ്ണു കെട്ടിയിരുന്നെങ്കിൽ പിരിയലും തിരിയലും ഒന്നുമുണ്ടാകില്ല… മറിച്ച്‌ അടുക്കളയിൽ ഉഴുന്നാട്ടി, പപ്പടം കാച്ചി ഒരു പതിവ്രതനായി ജീവിച്ചേനെ… പെണ്ണാൽ ഒതുങ്ങാത്തവരുണ്ടോ ഈ ഭൂവിൽ?…. ഈ നാക്കില്ലായിരുന്നെങ്കിൽ…?

Generated from archived content: news1_jan31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here