മന്ത്രിപദം ഒഴിഞ്ഞ് തന്റെ വകുപ്പുകൾ ഇബ്രാഹിംകുഞ്ഞിന് നല്‌കാൻ തീരുമാനിച്ചെങ്കിലും ലീഗിലെ അധികാരകേന്ദ്രമായി കുഞ്ഞാലിക്കുട്ടി തുടരുമെന്ന് വ്യക്തമായി. ലീഗിന്റെ ജനറൽ സെക്രട്ടറി എന്ന നിലയ്‌ക്ക് തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാൻ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചിട്ടുണ്ട്. താൻ ഒഴിഞ്ഞ വകുപ്പുകൾ തന്റെ വിശ്വസ്തനായ ഇബ്രാഹിംകുഞ്ഞിന് കൈമാറിയതോടെ ആ വകുപ്പുകളിലെ നിയന്ത്രണവും കുഞ്ഞാലിക്കുട്ടിയുടെ കൈകളിലായിരിക്കും. കുഞ്ഞാലികുട്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫിലെ വിശ്വസ്തർ തന്നെയായിരിക്കും ഇബ്രാഹിംകുഞ്ഞിനൊപ്പം തുടരുക.
മറുപുറംഃ- ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ….കുഞ്ഞാലി ആള് ജഗജില്ലിയാ…പക്ഷെങ്കീ പാലുതന്ന കൈക്കുതന്നെ കൊത്തുന്ന പാമ്പുകളും നാട്ടിലുണ്ട്. പാർട്ടിയിലെതന്നെ ചിലർക്ക് ഇപ്പോൾ മുളച്ച കുഞ്ഞിന് കുഞ്ഞാലി കഞ്ഞികൊടുത്തത് ശരിയായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നെ കസേരയിലോട്ട് ഇബ്രാഹിംകുഞ്ഞ് കയറുമ്പോഴേക്കും മച്ചാന്റെ മട്ടുമാറുമോന്ന് കണ്ടറിയണം. സ്വന്തം മകനെപോലും കസേരക്കാര്യത്തിൽ വിശ്വസിക്കരുതെന്ന് അനുഭവിച്ചറിഞ്ഞ ബാലകൃഷ്‌ണപിളളദ്ദേഹത്തോട് ഉപദേശവും തേടാം….
Generated from archived content: news1_jan3.html