എസ്.എൻ.ഡി.പി. മുന്നോട്ടുവച്ച വിശാല ഹിന്ദുഐക്യ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ യോഗക്ഷേമസഭയുമായി ചർച്ച നടത്തി. സാംസ്‌കാരിക തനിമ നിലനിർത്തി യോജിക്കാവുന്ന മേഖലയിൽ സാമൂഹ്യ പുരോഗതിക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് യോഗക്ഷേമസഭ വെളളാപ്പളളി നടേശന് ഉറപ്പു നല്‌കി.
മറുപുറംഃ എന്താണാവോ ഈ സാംസ്‌കാരിക തനിമ…. പിടികിട്ടി. നമ്പൂരി വരുമ്പോൾ നൂറടി അകലം. നായർ വരുമ്പോൾ അൻപത് അടി ദൂരം…. പിന്നെ വിശേഷദിവസങ്ങളിൽ മുറ്റത്ത് കുഴികുത്തി അതിൽ കഞ്ഞി. പിന്നെ വിശാലമായി ഹിന്ദുവായി അശേഷം അടുപ്പിക്കാത്ത രീതിയുമാകാം…..പ്രിയ നടേശൻ മുതലാളി; താങ്കളുടെ കൈയിൽ കുറച്ചു പുത്തനുളളതുകൊണ്ട് നമ്പൂതിരിയുടെ കൈയിൽ നിന്നും ഇത്തിരി സംഭാരം കിട്ടുമായിരിക്കും. പക്ഷെ പാവപ്പെട്ടവന്റെ ഗതി മോലോട്ടുതന്നെ. ഈ ഹിന്ദുഐക്യത്തിലെ സാംസ്‌കാരികത്തനിമയുടെ ഒരു ഗുണമേ…. പ്ലീസ്; നമ്പൂതിരിയിലും, നായരിലും, ഈഴവനിലും, ദളിതനിലും മറ്റ് മതസമൂഹങ്ങളിലും മനുഷ്യനുണ്ട് എന്നു കരുതി പ്രവർത്തിക്കൂ…..
Generated from archived content: news1_jan28.html