കുരുടനാണോ പൊട്ടനാണോ മെച്ചം എന്നു ചോദിക്കുന്നതുപോലെയാണ് ആന്റണി ഗവൺമെന്റാണോ ഉമ്മൻചാണ്ടി ഗവൺമെന്റാണോ മെച്ചം എന്നു ചോദിക്കുന്നതെന്ന് കോൺഗ്രസ് ലീഡർ കെ.കരുണാകരൻ പറഞ്ഞു. കേരള സർവ്വകലാശാല യൂണിയന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖത്തിലാണ് കരുണാകരൻ ഇങ്ങനെ പറഞ്ഞത്. വീണ്ടും മുഖ്യമന്ത്രിയാകണമെന്നോ തന്റെ കുടുംബത്തിലെ ആരെങ്കിലും മുഖ്യമന്ത്രിയായി കാണണമെന്നോ തനിക്ക് ആഗ്രഹമില്ലെന്നും കരുണാകരൻ വ്യക്തമാക്കി.
മറുപുറംഃ ആന്റണിയും, ഉമ്മനും പൊട്ടനും കുരുടനുമാണെന്ന് മനസ്സിലായി. പക്ഷെ മക്കളാരും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമില്ലെന്നു പറഞ്ഞ് നാട്ടുകാരെ മൂകന്മാരാക്കല്ലേ…. ഓടുന്ന പട്ടിക്കു ഒരു മുഴം മുമ്പേ എന്നാണല്ലോ കണക്ക്…. ഇനിയിപ്പോ എല്ലാവരും ഏറെ നിർബന്ധിച്ചിട്ടുവേണം മുരളിമോനെ ആ കസേരയിലിരുത്താൻ… സമയമാകുമ്പോൾ കുളം കലക്കാൻ അപ്പനും മക്കളും എത്തുമെന്ന് ജനത്തിനറിയാം.
Generated from archived content: news1_jan25.html