സ്വാശ്രയ കോളേജുകളുടെ മാനേജുമെന്റുകൾക്കുവേണ്ടി കേസുകൾ വാദിച്ച അഭിഭാഷകൻ പി.സി.ഐപ്പിനെ ചീഫ് ജസ്‌റ്റിസ് ബാലി തന്റെ മുറിയിൽ നിന്നും ഇറക്കിവിട്ടു. ജസ്‌റ്റിസും സംഘവും കൊച്ചികായലിൽ നടത്തിയ ഉല്ലാസയാത്രയിൽ ഐപ്പും ഉണ്ടായിരുന്നു. ഉല്ലാസയാത്രയുടെ വീഡിയോ ചിത്രങ്ങൾ എടുക്കാൻ ഏർപ്പാട് ചെയ്തത് ഐപ്പ് ആയിരുന്നു. യാത്ര വിവാദമായപ്പോൾ സംഘത്തിലുണ്ടായവരുടെ വീഡിയോ ചിത്രങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്നു. സർവീസിൽ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഔദ്യോഗികമുറിയിൽ എത്തിയപ്പോഴാണ് ഐപ്പിനെ ജസ്‌റ്റിസ് വി.കെ.ബാലി ഇറക്കിവിട്ടത്.
മറുപുറം ഃ ഐപ്പിനെ തിന്നാൽ വെള്ളം കുടിക്കേണ്ടിവരുമെന്ന് ജസ്‌റ്റിസ് ബാലിക്ക് മനസിലായതിൽ സന്തോഷം. യു.ഡി.എഫ് ഭരണകാലത്തെ സ്‌റ്റേറ്റ് അറ്റോർണിയായ ഐപ്പ് ഒരു ഊടായ്‌പ് ആണെന്ന് പാവം ചീഫ് ജസ്‌റ്റിസിന് അറിയില്ലെങ്കിലും നാട്ടുകാർക്ക് നല്ലപോലെ അറിയാമായിരുന്നു. യു.ഡി.എഫിന്റെ ഭരണകാലത്ത് സർക്കാരിനുവേണ്ടി ഒട്ടേറെ കേസുകൾ വാദിച്ച് പരാജയശ്രീലാളിതനായ ഐപ്പ് ഇനിയും വരും…ഓരോ ചീഫ് ജസ്‌റ്റിസിന്റെ മുറികളിലേയ്‌ക്കും…അത് നരനായും നരിയുമായുമാകാം…പിടിച്ചു പുറത്താക്കാൻ ശേഷിയുള്ള ജസ്‌റ്റിസുമാർ ഉണ്ടായാൽ മാത്രം മതി
Generated from archived content: news1_jan24_07.html