കമ്യൂണിസ്‌റ്റു പാർട്ടികൾ ലയിക്കണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു. കാലഘട്ടത്തിന്റെ അനിവാര്യത കണക്കിലെടുത്ത് ലയനം ഏറെ ആവശ്യകരമെന്നാണ് സി.പി.ഐയുടെ നിലപാട്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുളള രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടുരേഖയിലാണ് ലയനം സി.പി.ഐ ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഇതിനുമുമ്പും സി.പി.ഐ ലയനം ആവശ്യപ്പെട്ടെങ്കിലും സി.പി.എം അതൊക്കെ തളളിക്കളയുകയായിരുന്നു.
മറുപുറംഃ പ്രിയ സി.പി.ഐ സഖാക്കളെ, പത്തു സീറ്റു കൂടുതൽ കിട്ടിയാൽ അപ്പോൾ തന്നെ തല്ലു തുടങ്ങുന്ന മട്ടിലാണ് സി.പി.എം ഇപ്പോൾ. അതിനിടയിൽ ലയിക്കാൻ അങ്ങോട്ടു ചെന്നാൽ അവിടത്തെ വമ്പന്മാർക്ക് ഇരിക്കാൻ സീറ്റൊന്നുമുണ്ടാവില്ല. കഷ്‌ടകാലത്തിന് നമ്മുടെ പാർട്ടിയിൽ നേതാക്കളെ ഉളളൂ. അണികളില്ല. ഇതിനെയെല്ലാവരെയും എവിടെയെങ്കിലും പ്രതിഷ്‌ഠിക്കണമല്ലോ… ഏതായാലും പിരിഞ്ഞു…. ഇനി കൂട്ടിയാൽ ചിലപ്പോൾ കൂടില്ല… വേണമെങ്കിൽ ചില അവിഹിതബന്ധമൊക്കെ നടത്തി കാലം കഴിക്കാം….
Generated from archived content: news1_jan24.html