എം.എ.ബേബിയുടെ ശക്തമായ പിന്തുണയുണ്ടായിട്ടും സി.പി.എം നേതാവ് പി.രാജീവിന് എറണാകുളം ജില്ലാക്കമ്മറ്റിയിലും സംസ്ഥാനസമ്മേളന പ്രതിനിധി പാനലിലും ഇടം കിട്ടിയില്ല. വി.എസ് പക്ഷത്തുനിന്നും കൂറുമാറി പിണറായി പക്ഷത്തേയ്‌ക്കും നാലാം ലോകവാദത്തിലേക്കും ചേക്കേറിയ രാജീവിനെ തന്ത്രപൂർവ്വം വി.എസ്.പക്ഷം ഒതുക്കുകയായിരുന്നു. രാജീവിനെ മാത്രമല്ല കെ.എം.സുധാകരൻ, സാജുപോൾ എം.എൽ.എ എന്നീ തലമൂത്ത നേതാക്കളെയും വി.എസ് വെട്ടിനിരത്തുകയായിരുന്നു. കണ്ണൂർ സമ്മേളനത്തിൽ വി.എസ് പക്ഷത്തിനെതിരെ പിണറായി എടുത്ത നടപടിയ്‌ക്ക് മറുപടിയെന്നോണമായിരുന്നു എറണാകുളത്തെ ജില്ലാസമ്മേളനം.
മറുപുറംഃ- വിപ്ലവം നടത്തുവാൻ വേണ്ടി തല്ലുകൊണ്ട് തലയും പൊട്ടി രാജീവിനെ റോഡിലൂടെ കേരളാപോലീസ് വലിച്ചിഴയ്‌ക്കുന്ന ചിത്രം കണ്ട് സഖാക്കളെല്ലാം കോരിത്തരിക്കുകയും ആ ചിത്രം വിറ്റ് കുറെ വോട്ടു നേടുകയും ചെയ്‌തതാ… പിന്നീട് നാലാംലോകമെന്ന നവീന സ്വപ്‌നാശയത്തിന്റെ സുന്ദരമേനി കണ്ട് ഈ പാവം ചെറുപ്പക്കാരൻ കുളിരുകോരി മയങ്ങിപ്പോയിട്ടുണ്ടെങ്കിൽ അത് പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണെന്നു കരുതി ക്ഷമിക്കാമായിരുന്നില്ലേ വി.എസ്സേ….എറണാകുളത്തെ കാര്യം പിടികിട്ടി, രാജീവ് എങ്ങാനും വിടർന്നാൽ ശർമ്മയെന്ന സിംഹം എലി ആകുമെന്ന് നേരത്തെ തന്നെ പലർക്കുമറിയാം…. ഒരുകൂട്ടിൽ രണ്ട് സിംഹങ്ങൾ വാണാൽ പ്രശ്‌നമാകുമല്ലോ… വെട്ടുക…മുറിയാക്കുക…പങ്കുവെയ്‌ക്കുക….
Generated from archived content: news1_jan23.html