സി.പി.എം എറണാകുളം ജില്ലാസമ്മേളനത്തിൽ തോമസ്‌ ഐസക്കിനെതിരെ രൂക്ഷവിമർശനം

സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്‌ഘാടനപ്രസംഗത്തിൽ മുവാറ്റുപുഴയിലെ തിരഞ്ഞെടുപ്പ്‌ പരാജയം വിട്ടുകളഞ്ഞെങ്കിലും സമ്മേളനപ്രതിനിധികൾ തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ തോമസ്‌ ഐസക്കിനെ രൂക്ഷമായി വിമർശിച്ചു. അച്യുതാനന്ദൻ ഈ പ്രശ്‌നം ബോധപൂർവ്വം പറയാതെ പ്രതിനിധികളെകൊണ്ട്‌ ഉന്നയിപ്പിക്കുകയായിരുന്നു എന്ന്‌ വ്യക്തം. എറണാകുളം കേന്ദ്രീകരിച്ച്‌ ചില പാർട്ടിനേതാക്കൾ അമിതസ്വത്ത്‌ സമ്പാദിക്കുന്നുണ്ടെന്നും ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിയ്‌ക്കൽ പാർട്ടിപ്രവർത്തകരെ സോപ്പിട്ടുപോകുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു.

മറുപുറംഃ- അങ്ങിനെ അച്യുതാനന്ദൻ ഒളിയുദ്ധവും തുടങ്ങി…. ഇത്‌ ബൊളീവിയൻ മാതൃകയാണോ…. ഏതായാലും പാർട്ടിയിലെ പുതുകേമന്മാരെ ഒതുക്കാൻ നടത്തുന്ന ഈ ഒളിയുദ്ധങ്ങൾ വിപ്ലവത്തിനായുളള റിഹേഴ്‌സൽ ആയി കരുതാം അല്ലേ….

ഒരുപാട്‌ പേരുടെ ചോരയും ജീവനും വിയർപ്പും നല്‌കി വളർന്ന പാർട്ടിയാണെന്ന ബോധമെങ്കിലും എല്ലാവർക്കും വേണം. അല്ലെങ്കിൽ തലയ്‌ക്കുമുകളിൽ ചത്തുനില്‌ക്കുന്ന നല്ല സഖാക്കന്മാരുടെ പ്രാക്ക്‌ ഏൽക്കേണ്ടിവരും….. ഇങ്ങനെ കുറച്ച്‌ വിശ്വാസമുണ്ടെങ്കിൽ പാർട്ടി കുറച്ചെങ്കിലും നന്നാകും.

Generated from archived content: news1_jan19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here