കോൺഗ്രസ് വിട്ടുപോയ കരുണാകരനും കൂട്ടരും തെരുവിൽ അപമാനിതരായിരിക്കുകയാണെന്നും അവരുടെ മുന്നിലുളള ഏക പോംവഴി കോൺഗ്രസിലേക്കുളള തിരിച്ചുവരവാണെന്നും എ.കെ.ആന്റണി പറഞ്ഞു. ഭാരതീയ വികാസ് പാർട്ടി കോൺഗ്രസിൽ ലയിക്കുന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആന്റണി. ഇടക്കാലത്ത് കോൺഗ്രസ് വിട്ട തനിക്ക് പിന്നീട് ദുഃഖം തോന്നിയതിനാലാണ് ഒരു ഉപാധിയുമില്ലാതെ തിരിച്ചു വന്നതെന്നും ആന്റണി പറഞ്ഞു.
മറുപുറംഃ പടിയിറങ്ങിപ്പോയ പാമ്പിനെയെടുത്ത് മടിയിലിരുത്താനാണോ ആന്റണിയുടെ മനസ്സിലിരിപ്പ്. ഇത്രയൊക്കെ കണ്ടതും കൊണ്ടതും പോരെന്നുണ്ടോ ഈ മുൻമുഖ്യമന്ത്രിക്ക്. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല. കരുണാകരൻ മെലിഞ്ഞാലും കുരുട്ടുബുദ്ധി പോകില്ല. ഇതൊക്കെ പറഞ്ഞ് മാളയിലെ “രാജമാണിക്യ‘ത്തെ പിരികയറ്റാതെ. ഒടുവിൽ കരുണാകരൻ മകനോട് ഇങ്ങനെ പറയും… ”മച്ചൂ, കോൺഗ്രസിലേക്ക് ഒരു വരവൂടെ വെരേണ്ടിവരും.“
Generated from archived content: news1_jan18_06.html