യുവജനോത്സവ തിരശ്ശീല വീണത്‌ സംഘർഷത്തോടെ

സംസ്ഥാന സ്‌കൂൾ യുവജനോത്സവ തിരശ്ശീല വീണത്‌ സംഘർഷഭരിതമായ നാടകീയ സംഭവങ്ങളിലൂടെയാണ്‌. തന്റെ മകളെ തിലകമാക്കാതെ മറ്റാരെയെങ്കിലും ആ സ്ഥാനത്ത്‌ അവരോധിച്ചാൽ ഇവിടം കത്തിച്ചു കളയുമെന്നായിരുന്നു ഒരമ്മയുടെ രോഷപ്രകടനത്തിൽ ഉയർന്നത്‌. ചില വിദ്യാർത്ഥിനികൾ ആത്മഹത്യവരെ ചെയ്യും എന്ന്‌ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. വേദി കൈയ്യേറലും ധർണ്ണയും പരാതിക്കൂട്ടങ്ങളുമായി യുവജനോത്സവം പുതിയ ചരിത്രം കുറിച്ചു.

മറുപുറംഃ- പ്രിയപ്പെട്ട വിദ്യാഭ്യാസവകുപ്പുമന്ത്രീ, അടുത്ത കൊല്ലം കലാപ്രതിഭ-തിലകം തല്ലുപിടുത്തത്തിൽ, നല്ല തല്ലുകാരായ രക്ഷിതാക്കൾക്കും, അവരുടെ മക്കൾക്കും പ്രത്യേക പുരസ്‌കാരം നല്‌കണം. ഇങ്ങനെ പരസ്പര ബഹുമാനമില്ലാത്ത കലാകാരി&കലാകാരന്മാരെ സൃഷ്‌ടിച്ചിട്ട്‌ ലോകത്തെ മറിച്ചുകളയാമെന്ന്‌ ആരും വിചാരിക്കേണ്ട. ഈ രീതി തുടർന്നാൽ കലോത്സവവേദികൾ തോക്കിൻ കുഴലുകളിലും ബോംബിൻ ചൂടിലും പൊടിപൊടിക്കുന്ന കാലം വരാതിരിക്കില്ല.

Generated from archived content: news1_jan18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here