എ.ഡി.ബി.വായ്പ സംബന്ധിച്ച അവ്യക്തത നീക്കാൻ ഇടതുമുന്നണി സംഘടിപ്പിച്ച ദ്വിദിനയോഗത്തിന് കഴിഞ്ഞില്ല. എ.ഡി.ബി. വായ്‌പ അജണ്ടയായി ഉൾക്കൊളളിച്ചിരിന്നുവെങ്കിലും സമയക്കുറവുമൂലം ചർച്ച ചെയ്യാനായില്ലെന്നാണ് എൽ.ഡി.എഫ്.കൺവീനർ വൈക്കം വിശ്വൻ വിശദീകരിച്ചത്. 27ന് ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതിന് ഒരു യോഗംകൂടി ചേരുമെന്നും കൺവീനർ അറിയിച്ചു.
മറുപുറം ഃ പൊട്ടൻ കൊച്ചി പട്ടണം കണ്ടതുപോലെയാണ് എ.ഡി.ബി.കരാർ എൽ.ഡി.എഫിലെ ചില ഘടകകക്ഷികൾക്ക്. ഇന്നേവരെ പല ഘടകകക്ഷികളും സി.പി.എമ്മിലെ ചിലരും കണ്ടിട്ടില്ല, മണത്തിട്ടില്ല, തൊട്ടിട്ടില്ല. പിന്നെ അതിന്മേൽ എന്തുപറയാൻ. ആരോ ഒപ്പിട്ടു, ആരോ അയച്ചുകൊടുത്തു എന്നല്ലാതെ എന്ത് എ.ഡി.ബി. ഇപ്പോ ഏതാണ്ട് ഒരു പൊഹപോലെയാണ് കാര്യങ്ങൾ. ഒന്നു തെളിഞ്ഞുവരട്ടെ….ഒപ്പിട്ടവനും അവന് വെളിച്ചം കാണിക്കാൻ ചൂട്ടുകത്തിച്ചവനും സമാധാനം പറയേണ്ടിവരുമോയെന്ന് കാണാം….ഇനി അടുത്ത യോഗവും ‘അത്തളപിത്തള തവളാച്ചി’ കളിയാകാതിരുന്നാൽ മതി.
Generated from archived content: news1_jan16_07.html