വിവാദ പ്രസ്താവന നടത്തിയില്ലെങ്കിൽ വക്കത്തെ ആരറിയാൻഃ കരുണാകരൻ

ഇടയ്‌ക്കിടെ വിവാദ പ്രസ്താവനകൾ നടത്തിയില്ലെങ്കിൽ വക്കത്തെപ്പോലെയുളളവരെ ജനം അറിയുകപോലും ചെയ്യില്ലെന്ന്‌ കോൺഗ്രസ്‌ ലീഡർ കെ.കരുണാകരൻ പറഞ്ഞു. സന്നദ്ധ സംഘടനകൾ സ്വരൂപിക്കുന്ന ദുരിതാശ്വാസഫണ്ടുകൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‌കേണ്ടതില്ല എന്ന വക്കത്തിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു കരുണാകരൻ. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ ക്ഷമയുടെ നെല്ലിപ്പലക താൻ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഉമ്മൻചാണ്ടിയെ കയറൂരി വിടില്ലെന്നും കരുണാകരൻ സൂചിപ്പിച്ചു.

മറുപുറംഃ ലീഡറെ, വക്കത്തോട്‌ മുട്ടിയാൽ കൂടില്ല കേട്ടോ…. ഇത്‌ ആന്റണിയോ ഉമ്മനോ പോലെയല്ല… പൊട്ടനീച്ച കടിച്ച കുട്ടിയെപോലെയാ വക്കം സാർ. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുമേ…. പിന്നെ എത്ര തൊലിക്കട്ടിയുളള ലീഡറായാലും വക്കം നാവുകൊണ്ട്‌ തട്ടി അറബിക്കടലിൽ മുക്കും…. പിന്നെ ടിയാനെ കോൺഗ്രസിൽ നിന്നു തട്ടിയാലും വെളളാപ്പളളിയും പണിക്കരും മഞ്ചലിൽ കേറ്റി കൊണ്ടുപോകും….

Generated from archived content: news1_jan11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here