കേരളത്തിന് ഇനിയും ഒരു വിദ്യാഭ്യാസനയം രൂപീകരിക്കാനായിട്ടില്ലെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമൻ അഭിപ്രായപ്പെട്ടു. ഏതു പാർട്ടി ഭരിച്ചാലും അവരുടെ പ്രതിപക്ഷം വിദ്യാഭ്യാസനയത്തെ എതിർത്തു തോൽപ്പിക്കും. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു.
മറുപുറംഃ- വക്കമേ, അങ്ങ് യാതൊരു ‘വെക്ക’വും കൂടാതെ ഇങ്ങനെ പറയല്ലേ. മുണ്ടശ്ശേരിമാഷ് കൊണ്ടുവന്ന മാന്യമായ ഒരു വിദ്യാഭ്യാസബില്ലിനെ ചവിട്ടിയും കുത്തിയും ഒടുവിൽ മന്ത്രിസഭയെതന്നെ തകർത്തും സമരം ചെയ്തവരാ നമ്മൾ…. വിദ്യാഭ്യാസമേഖലയിൽ നല്ലനയം വേണം. നിയമനങ്ങൾ എല്ലാം പിയെസ്സിക്ക് വിടട്ടെ…
ഇമ്മിണി പുളിക്കും; അതൊന്നും വേണ്ട, വെളളാപ്പളളി ചെവിക്കു പിടിക്കും അല്ലേ….
Generated from archived content: news1_jan1.html