പാർലമെന്റ്‌ നടപടികൾ മുഴുവനും ജനങ്ങൾക്ക്‌ ദൃശ്യമാകും

പാർലമെന്റ്‌ നടപടികൾ മുഴുവനും ജനങ്ങൾക്ക്‌ ദൃശ്യമാക്കുന്ന ചാനൽ മൂന്നു മാസത്തിനുളളിൽ തയ്യാറാകുമെന്ന്‌ സ്പീക്കർ സോമനാഥ്‌ ചാറ്റർജി പറഞ്ഞു. 24 മണിക്കൂറും പാർലമെന്റ്‌ നടപടികളും അനുബന്ധ വിഷയങ്ങളും ചാനലിലൂടെ പ്രദർശിപ്പിക്കും. സമ്മേളനമില്ലാത്ത സമയത്ത്‌ വിവിധ നിയമനിർമ്മാണ ചർച്ചകൾ സംപ്രേഷണം ചെയ്യും.

മറുപുറംഃ ഭേഷായി, ഇനി ചോദ്യത്തിന്‌ എത്ര കൊടുക്കണം, ചോദിക്കാതിരിക്കുന്നതിന്‌ എത്ര കൊടുക്കണം. എം.പി.ഫണ്ടുകൾ അവിടന്ന്‌ ഇങ്ങോട്ടു തട്ടുന്നതിന്‌ എത്ര കൊടുക്കണം എന്നതിന്റെയൊക്കെ ലിസ്‌റ്റും റേറ്റും ഉൾപ്പെടുത്തുമല്ലോ. ക്രിമിനലുകളും കൊളളക്കാരുമായ എം.പിമാരുടെ പഴയ വീരസാഹസിക കൃത്യങ്ങൾ കായംകുളം കൊച്ചുണ്ണി ലൈനിൽ സീരിയലായും പ്രദർശിപ്പിക്കാവുന്നതാണ്‌. ചാനലിലൂടെ ജനം എല്ലാം കാണും എന്നു കരുതി ചിലരെങ്കിലും ഒതുങ്ങിയാൽ അത്രയും നന്ന്‌.

Generated from archived content: news1_jan09_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here