കോടതി നിലപാടുകൾ ശരിയല്ല ഃ വക്കം

ഭരണഘടനയെ ചോദ്യം ചെയ്യുന്ന തരത്തിലുളള കോടതി നടപടികൾ ശരിയല്ലെന്ന്‌ വക്കം പുരുഷോത്തമൻ പറഞ്ഞു. സ്വാശ്രയ ബില്ലിനെ സംബന്ധിച്ച പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആന്റണി സർക്കാർ ആവിഷ്‌ക്കരിച്ച ബിൽ നടപ്പാക്കിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥയുണ്ടാകുമായിരുന്നില്ലെന്നു വക്കം പറഞ്ഞു.

മറുപുറം ഃ- ‘ങാ….ഇതാരാപ്പാ വക്കമോ…..പത്രങ്ങളിൽ പടവും പറച്ചിലുമൊക്കെ കണ്ടിട്ട്‌ കുറെ നാളുകളായല്ലോ. എന്താ ആളീ ദേശത്തൊന്നുമില്ലേ ? മരുമഹൻ പറമ്പു വാങ്ങിയെന്നോ, ടാക്‌സ്‌ ഇത്തിരി കൂടുതൽ അടച്ചുവെന്നോ കേട്ടല്ലോ……..നല്ലത്‌…..നന്നായി കണ്ടാൽ മതി. ഇങ്ങനെ ഇടയ്‌ക്കിടെ തലയിലെ മുണ്ടു മാറ്റാൻ സ്വാശ്രയബില്ലുപോലെയുളള ചിലത്‌ വന്നാൽ നമ്മുടെ കാര്യമങ്ങ്‌ നടന്നുപോകും അല്ലേ…..ഇനി നാലു പ്രസ്‌താവനയും രണ്ടു പടവും കൂടിയായാൽ നമ്മൾ മിസ്‌റ്റർ ക്ലീൻ. ജനത്തിന്‌ പഴയതൊക്കെ ഓർക്കാൻ എവിടെയാണ്‌ സമയം. അല്ലേ നേതാവേ…….?

Generated from archived content: news1_jan06_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English