കർമ്മം കൊണ്ട്‌ ബ്രാഹ്‌മണനാകാംഃ നാരായണപ്പണിക്കർ

ബ്രാഹ്‌മണനാകണമെങ്കിൽ ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടും സാധിക്കുമെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി നാരായണപ്പണിക്കർ പറഞ്ഞു. ഇങ്ങനെ ബ്രാഹ്‌മണ്യം നേടിയവർ ക്ഷേത്രപൂജ നടത്തുന്നതിൽ തെറ്റില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പളളിപ്പാട്‌ നടുമുറ്റം എൻ.എസ്‌.എസ്‌ കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷമന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറം ഃ പെരുന്നയിൽവച്ച്‌ പണിക്കരുച്ചേട്ടൻ ഇതല്ലല്ലോ പറഞ്ഞത്‌. നമ്പൂര്യാർക്ക്‌ മാത്രമെ ഈ ശാന്തിപ്പണി പറ്റുകയുളളൂ എന്നായിരുന്നല്ലോ അന്നത്തെ വെളിപാട്‌. നാട്ടിലെ വേണ്ടപ്പെട്ടവർ വാളെടുത്തപ്പോൾ ബാധകയറ്റം അടങ്ങിയില്ലേ. ആകെ കൂട്ടുകൂടാൻ വന്നത്‌ യോഗക്ഷേമക്കാര്‌ മാത്രം. ഇപ്പോ മനസ്സിലായോ പണിക്കരേ എൻ.എസ്‌.എസ്‌ എന്നത്‌ പ്രപഞ്ചമല്ലെന്നും അത്‌ വെറും പൊട്ടക്കിണറാണെന്നും. നമുക്ക്‌ സമദൂരമൊക്കെയായി നടന്നാൽ പോരെ?

Generated from archived content: news1_jan06_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here