ശാന്തിക്കാരായി ബ്രാഹ്‌മണർ മതി ഃ നാരായണപ്പണിക്കർ

ദേവസ്വം ബോർഡിൽ തൂപ്പുകാരൻ മുതൽ പ്രസിഡന്റുവരെ ആരെയും നിയമിക്കാമെന്നും എന്നാൽ ശാന്തിക്കാരനായി ബ്രാഹ്‌മണരെ മാത്രം നിയമിക്കുന്നതാണ്‌ ശരിയെന്നും എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ പറഞ്ഞു. പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമൂലുകൾക്ക്‌ യോജിക്കുന്ന രീതിയിൽ വേണം ഈ പ്രശ്‌നത്തെ കാണുവാനെന്നും എൻ.എസ്‌.എസ്‌ നേതാക്കൾ പറഞ്ഞു.

മറുപുറംഃ ശാന്തിക്ക്‌ നമ്പൂരിമാര്‌ തന്നെ കേമം…. തീണ്ടലും തൊടലും ഇടപാടുകളൊക്കെ നിർത്തിയാൽ അതും നന്ന്‌. ഒടുവിൽ പഴയ പരിപാടിയും ആകാം എന്നു വരുമോ…. അന്തിയാകുമ്പോഴുളള നമ്പൂരി സംബന്ധം…. അതിനും പച്ചക്കൊടി വീശുക തന്നെ…. എൻ.എസ്‌.എസ്‌ വളരുകയാണ്‌… ഏതാണ്ട്‌ പടവലങ്ങപോലെ…. പറഞ്ഞ്‌ പറഞ്ഞ്‌, കൂട്ടുകാരനായ വെളളാപ്പളളിയോട്‌ മുറ്റത്ത്‌ കുഴികുത്തി കഞ്ഞി മോന്താൻ പറഞ്ഞില്ലല്ലോ… ഭാഗ്യം.

Generated from archived content: news1_jan03_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here