എസ്‌.എസ്‌.എൽ.സി. ചോദ്യച്ചോർച്ച ഃ സൂപ്പിക്ക്‌ പങ്കില്ലെന്നു സി.ബി.ഐ.

എസ്‌.എസ്‌.എൽ.സി. ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം പൂർത്തിയായതായി സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. മുൻ വിദ്യാഭ്യാസമന്ത്രി നാലകത്ത്‌ സൂപ്പിക്കോ മറ്റേതെങ്കിലും രാഷ്‌ട്രീയ നേതാവിനോ ചോദ്യപേപ്പർ ചോർച്ചയിൽ പങ്കില്ലെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തൽ.

മറ്റൊരു കേസായ എസ്‌.എൻ.സി. ലാവ്‌ലിനിൽ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‌ പങ്കില്ലെന്ന്‌ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ്‌മൂലം നൽകി. കരാർ നൽകുന്നതിൽ വൈദ്യുതി ബോർഡാണ്‌ തീരുമാനമെടുത്തതെന്നും മന്ത്രി ബോർഡിനെ മറികടന്നതായുളള ആരോപണം ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കി.

മറുപുറം ഃ ഈ പുതുവൽസരദിനത്തിൽ 21.33 കോടിയുടെ മദ്യം എങ്ങിനെ കുടിക്കാതിരിക്കും. വരുംവർഷം എത്ര രാഷ്‌ട്രീയ പ്രമുഖർ ഇങ്ങനെ വെളളം തൊടാതെ പുണ്യവാളൻമാരാകും എന്നോർത്താൽ കുടിയുടെ അളവ്‌ 50 കോടിവരെ പോകാം. ആക്രാന്തം കാണിച്ച പി.ജെ.ജോസഫും നീലലോഹിതദാസൻ നാടാരുമൊക്കെ വേണ്ടപ്പെട്ട ചില കാര്യങ്ങളിൽ പെട്ടെങ്കിലും പെട്ടുപോയ ബാക്കി രാഷ്‌ട്രീയ മാന്യന്മാരെല്ലാം കക്ഷി രാഷ്‌ട്രീയങ്ങൾക്കതീതരായി രക്ഷപെടുന്നു എന്നത്‌ ഏറെ മോഹനമായ അവസ്ഥയാണ്‌. കുറ്റം മുഴുവൻ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കൻമാർക്കും. പ്രധാനമന്ത്രി കേരളം സന്ദർശിച്ചപ്പോൾ വഴിതെറ്റിപ്പോയ സംഭവത്തിൽ പാവം ടാക്സി ഡ്രൈവറേയും മര്യാദയ്‌ക്ക്‌ സല്യൂട്ട്‌ ചെയ്യാൻപോലും അറിയാത്ത പോലീസ്‌ കോൺസ്‌റ്റബിൾമാരേയും കുരുക്കിലാക്കിയ വ്യവസ്ഥകൾ ഉളള കേരളത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും. ലാലുപ്രസാദിനെപ്പോലുളളവർ കൊതിക്കുന്നുണ്ടാകും അടുത്തജന്മം കേരളത്തിലാകാൻ.

Generated from archived content: news1_jan02_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here