മന്ത്രി വിശ്വനാഥൻ രാജിവെച്ചു – രാജിവച്ചത്‌ കോടതിയോടുളള വിശ്വാസം നിലനിർത്താൻ

ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന്‌ ഹൈക്കോടതി പരാമർശിച്ചതിനെ തുടർന്ന്‌ വനംവകുപ്പുമന്ത്രി കെ.പി.വിശ്വനാഥൻ രാജിവച്ചു. കോടതിയോടുളള വിശ്വാസം നിലനിർത്താനാണ്‌ താൻ രാജിവെച്ചതെന്ന്‌ കെ.പി.വിശ്വനാഥൻ പറഞ്ഞു. ജഡ്‌ജിയുടെ പരാമർശം തീർത്തും സാങ്കൽപ്പികമാണെന്നും വിശ്വനാഥൻ പത്രലേഖകരോട്‌ പറഞ്ഞു.

മറുപടി ഃ കോടതിയല്ല ഏതു ഉടയതമ്പുരാൻ പറഞ്ഞാലും രാജിവയ്‌ക്കില്ലെന്നായിരുന്നല്ലോ ടിയാന്റെ വാശി…. അതിന്‌ ഏറാൻ മൂളി നമ്മുടെ മുഖ്യനും കൂടെ ഉണ്ടായിരുന്നല്ലോ…? എന്തുപറ്റി ആ പരിപ്പ്‌ വെന്തില്ലേ… ഈ വരാലിനെ കോടതി മുറുകെ തന്നെയാ പിടിച്ചത്‌…. പെട്ടെന്നൊന്നും വഴുതിപ്പോകില്ല…. ഏതായാലും ഒരു പെണ്ണുക്കേസുകാരനെ പുറത്താക്കാൻ എടുത്ത പണിയൊന്നും നാട്ടുകാർക്ക്‌ ചന്ദനം മണത്തവനെ പുറത്താക്കാൻ വേണ്ടിവന്നില്ല. ദൈവമേ…. അങ്ങ്‌ രക്ഷിച്ചു… അല്ലെങ്കിൽ ഇതിനേയും ഏറെ ചുമക്കേണ്ടി വന്നേനെ.

Generated from archived content: news1_feb9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English