കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയോ ബന്ധുക്കളോ ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. ഇ.എം.എസിന്റെയും നായനാരുടെയും ഭാര്യമാർ ഈശ്വരവിശ്വാസികളും ക്ഷേത്രാരാധന നടത്തുന്നവരുമാണ്. അതവരുടെ വിശ്വാസമാണ്. കാടാമ്പുഴ ക്ഷേത്രദർശനത്തെ സംബന്ധിച്ച് വിവാദങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും വി.എസ്.പറഞ്ഞു.
മറുപുറം ഃ
ഇത് വെടക്കാക്കി തനിക്കാക്കാനുള്ള പരിപാടിയല്ലേ വി.എസ്സേ എന്നു സംശയം. ഇനി വേറെ കുരുട്ടുബുദ്ധിയൊന്നും കണ്ടുകൊണ്ടല്ല പറഞ്ഞതെങ്കിൽ ഒരു സംശയം. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ എന്നൊരു ചൊല്ലു കേട്ടിട്ടുണ്ടോ..നാട്ടുകാരെ മുഴുവൻ ഉദ്‌ബോധനം നടത്തി കമ്യൂണിസ്‌റ്റും ഭൗതികവാദികളുമാകുന്ന നമ്മുടെ കറതീർന്ന സഖാക്കളുടെ പെണ്ണും പെടക്കോഴിമാരുമെല്ലാം ഈ അമ്പലം നിരങ്ങി നടന്ന് മഹാഹോമവും പൂമൂടലും സംഘടിപ്പിക്കുന്നതെന്തിന്? ദൈവവിശ്വാസകാര്യത്തിൽ തലതെറിച്ചുപോയ കേട്ട്യോന്മാർക്ക് സ്വർഗരാജ്യം ലഭിക്കാനാണോ… ആദ്യം കുടുംബം നന്നാക്കൂ; അതിനുശേഷം നാടുനന്നാക്കാം എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് ഇ.എം.എസിനായാലും നായനാർക്കായാലും ചൊല്ലു ചൊല്ലുതന്നെ. ഭൗതികവാദമെന്ന രാപ്പനി അറ്റ്‌ലീസ്‌റ്റ് ഭാര്യമാരെങ്കിലും അറിഞ്ഞിരിക്കണ്ടേ…?
Generated from archived content: news1_feb8_07.html