മതങ്ങൾ ആർഭാടം ഉപേക്ഷിക്കണം ഃ ഡോ.കെ.എസ്‌.രാധാകൃഷ്‌ണൻ

മതങ്ങൾ ആർഭാടം ഉപേക്ഷിച്ച്‌ ആദ്ധ്യാത്മികതയിലേയ്‌ക്ക്‌ മടങ്ങിവരണമെന്ന്‌ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ്‌ ചാൻസലർ ഡോ.കെ.എസ്‌. രാധാകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. ഭക്തി അധാർമ്മികതയിലേക്ക്‌ പോകുന്നതിനാൽ മതത്തിന്റെ ആത്മീയതയ്‌ക്ക്‌ കോട്ടം തട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ ചില്ലറ കാശു തടയുന്ന പരിപാടിയിൽ പാരവയ്‌ക്കല്ലേ ഡോക്‌ടറേ…. ഭക്തി സമം വ്യവസായം എന്നറിയാത്ത താങ്കളെ ആരാണു ഹേ വൈസ്‌ ചാൻസലറാക്കിയത്‌. ഒരു കച്ചവടത്തിനിറങ്ങിയാൽ ലാഭം വേണം. ധർമ്മവും അധർമ്മവുമൊക്കെ ചത്തു പരലോകത്തെത്തുമ്പോൾ തീരുമാനിക്കാം. ഇപ്പോൾ നമുക്ക്‌ ‘ഒന്നു വെച്ചാൽ രണ്ട്‌’ എന്ന ആദ്ധ്യാത്മിക മന്ത്രം ഉരുവിടാം.

Generated from archived content: news1_feb8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here