ആന്റണി പക്വതയാർന്ന ആദർശകുബേരൻ ഃ വക്കം

മുൻമുഖ്യമന്ത്രി എ.കെ.ആന്റണി പക്വതയാർന്ന ആദർശ കുബേരനാണെന്ന്‌ ധനകാര്യമന്ത്രി വക്കം പുരുഷോത്തമൻ പറഞ്ഞു. ബജറ്റ്‌ പ്രസംഗത്തിനിടെയാണ്‌ വക്കം ആന്റണിയെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്‌. ആന്റണിയിൽ നിന്ന്‌ ചാണ്ടിയിലേയ്‌ക്കുളള അധികാര കൈമാറ്റം ജ്യേഷ്‌ഠൻ അനുജന്‌ വഴിമാറുന്നതുപോലെയെന്നാണ്‌ വക്കം അഭിപ്രായപ്പെട്ടത്‌. ഉമ്മൻചാണ്ടിയാകട്ടെ കേരളത്തെ അതിവേഗം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്ന ജ്യേഷ്‌ഠനൊപ്പം തുല്യപ്രശസ്തനായ അനുജനാണെന്നും വക്കം പറഞ്ഞു.

മറുപുറംഃ- തറവാട്ടിലെ തലമൂത്തവർക്കെല്ലാം ഗതികേട്‌ ഇങ്ങനെയാണു വക്കം സാറേ… അനുജന്‌ ഭരണം നല്‌കാൻ ഇത്‌ രാമായണം കഥയൊന്നുമല്ലല്ലോ… പണി പതിനെട്ടും നടത്തി ഒടുവിൽ ആന്റണിയെ ആപ്പിലാക്കിയല്ലേ നിങ്ങളൊക്കെ കസേരയിലിരുന്നത്‌… അതിനുശേഷം എന്തുമാത്രം ചീത്തയാണ്‌ ആ ആദർശകുബേരനെ ഇപ്പോഴത്തെ മന്ത്രിസഭാഗംങ്ങൾ പറഞ്ഞത്‌… ചേട്ടനും അനുജനും എന്നൊക്കെ പറഞ്ഞ്‌ സോപ്പിട്ട്‌, സോപ്പിട്ട്‌ ഒടുവിൽ ഉമ്മനെയും താങ്കൾ ഒതുക്കുമെന്നറിയാം… ചൊറിഞ്ഞോളൂ പക്ഷെ മാന്തിപ്പറിക്കരുതേ….

Generated from archived content: news1_feb5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here