ഭരത്‌ഭൂഷൺ കഴിവുള്ള ഉദ്യോഗസ്ഥൻ ഃ ഉമ്മൻചാണ്ടി

മന്ത്രി. ജി.സുധാകരനുമായി ഇടഞ്ഞു നിൽക്കുന്ന മുൻ ദേവസ്വം സെക്രട്ടറി ഭരത്‌ഭൂഷൺ കഴിവുള്ള ഉദ്യോഗസ്ഥനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. തന്റെ ഭരണകാലത്ത്‌ അദ്ദേഹം പല ഉത്തരവാദിത്വങ്ങൾ ഒരേ സമയം വഹിക്കുകയും നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറുപുറം

ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട്‌ എന്ന രീതിയിലായിരുന്നോ ഭരത്‌ഭൂഷൺ കഴിവുള്ള ഉദ്യോഗസ്ഥരുടെ ലിസ്‌റ്റിൽ പെട്ടത്‌. ഏതായാലും പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ ഇല്ലാതിരുന്ന മുഖ്യമന്ത്രിക്ക്‌ ഭരത്‌ഭൂഷൺ ആളൊരു പുലി മാത്രമല്ല പുപ്പുലിയായിരിക്കും. എങ്കിലും പ്രതിപക്ഷ സാറേ, താങ്കൾ മുഖ്യമന്ത്രിയായിരുന്ന കാലത്തെ വനം മന്ത്രി കെ.സുധാകരൻ ഇതല്ലല്ലോ പറയുന്നത്‌. നാട്ടിലെ കൊള്ളാവുന്ന അഴിമതിക്കാരിൽ മൂന്നു റാങ്കിനുള്ളിൽ വരുന്നയാളാണ്‌ ഭരത്‌ഭൂഷണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ഏതായാലും നമ്മുടെ പ്രതിപക്ഷൻ ആളൊരു ആൽകെമിസ്‌റ്റാണ്‌. നല്ല പിച്ചള തകിടിനെ തങ്കമാക്കി മാറ്റാൻ കഴിവുള്ള അത്ഭുതപ്രതിഭ.

Generated from archived content: news1_feb2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here