തിരഞ്ഞെടുപ്പ്‌ – കോൺഗ്രസിന്‌ തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന പഞ്ചാബ്‌, ഉത്തരഖണ്ഡ്‌ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. മറ്റൊരു സംസ്ഥാനമായ മണിപ്പൂരിൽ ഒറ്റയ്‌ക്ക്‌ ഭരിക്കാൻ ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും സി. പി. ഐ.യുടെ പിൻബലത്താൽ കോൺഗ്രസ്‌ തന്നെയായിരിക്കും തുടരുക. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ ഫലങ്ങളിൽ ഏറെ നേട്ടം ബി.ജെ.പി.ക്കാണ്‌. ഈ തിരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്ര ഭരണത്തെ ബാധിക്കില്ലെന്ന്‌ പ്രധാനമന്ത്രി മൻമോഹൻസിംഗ്‌ പറഞ്ഞു.

മറുപുറം ഃ ദേ… യു.പി. യിലെ തിരഞ്ഞെടുപ്പ്‌ വരുവാൻ പോകുകയാണ്‌. യു.പി.യിൽ കൂടി വീണാൽ മാഡത്തിനും സിംഗിനുമൊക്കെ വീട്ടിലിരുന്ന്‌ ചൊറി, ചിരങ്ങ്‌ തുടങ്ങിയ സാധനങ്ങൾ മാന്തിക്കൊണ്ടിരിക്കാം… ആന്റണിയേയും മൻമോഹനേയും പോലെയുള്ളവരെ അഴിച്ചിട്ട്‌ കോൺഗ്രസിനെ വളർത്താമെന്നാണ്‌ മോഹമെങ്കിൽ അത്‌ പള്ളിയിൽ പോയി പറഞ്ഞാൽ മതി…. ഇനി സമയമായി, മകനെ കളത്തിലിറങ്ങാൻ… രാഹുൽ യു.പി. യിലോട്ട്‌ ഒന്നിറങ്ങട്ടെ… അവനൊന്ന്‌ കസറട്ടെ… ചിലപ്പോൾ ഗതി പിടിച്ചേക്കും… അല്ലെങ്കിൽ പഴയ തഴമ്പ്‌ തടവി കാലം കഴിക്കേണ്ടിവരും. ഹിന്ദുത്വത്തിന്‌ ഇപ്പോഴും നല്ല മാർക്കറ്റുണ്ട്‌ എന്ന ബോധം വേണം. അവര്‌ തമ്മിൽ തല്ലുമെങ്കിലും കൂടേണ്ടപ്പോൾ കൂടും… നമ്മുടെ നാട്ടിലെ കാക്കകളുടെ സ്വഭാവമാണവർക്ക്‌… ഓർത്തോ…

Generated from archived content: news1_feb28_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English