മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടണംഃ സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ്‌ 142 അടിയായി ഉയർത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ ഈ വിഷയത്തിന്മേൽ തമിഴ്‌നാടിന്റെ അവകാശവാദം വിജയിച്ചു. അറ്റകുറ്റ പണികൾ നടത്തി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചാൽ 152 അടിവരെ അണക്കെട്ട്‌ ഉയർത്താമെന്നും കോടതി പറഞ്ഞു.

കേരളം കാട്ടിയ താത്‌പര്യമില്ലായ്‌മയാണ്‌ ഏകപക്ഷീയമായ ഈ വിധിക്കു കാരണമെന്ന്‌ നിയമവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. നൂറുവർഷം പൂർത്തിയാക്കിയ ചുണ്ണാമ്പും ശർക്കരയും കൊണ്ട്‌ നിർമ്മിച്ച ഡാമാണ്‌ മുല്ലപ്പെരിയാർ. ഇത്തരം ഡാമുകളുടെ സാധാരണ കാലാവധി 30 വർഷമാണ്‌. ഈ ഡാം തകർന്നാൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ വെളളത്തിനടിയിലാകുമെന്നാണ്‌ വിദഗ്‌ദ്ധർ പറയുന്നത്‌.

മറുപുറംഃ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്‌ കൈക്കൂലിക്കേസിൽ പിടിയിലായ ചീഫ്‌ എഞ്ചിനീയർ ടി.കെ.ശശിയാണ്‌. ശശിച്ചേട്ടൻ തമിഴ്‌നാട്‌ തായയുടെ കൈയ്യിൽനിന്നും കണക്കറ്റ്‌ കാശു വാങ്ങിയെന്നത്‌​‍്‌ നേരു തന്നെയെന്ന്‌ വകുപ്പിന്റെ പിളേളർ തൊട്ട്‌ കാരണവന്മാർ വരെ പാടി നടക്കുന്നു. പിന്നെ പരസ്പരം കുറ്റം പറയാൻ തലയ്‌ക്ക്‌ പിരി അഴിഞ്ഞ രണ്ട്‌ മുന്നണികളും. എല്ലാവരും ചേർന്ന്‌ മുല്ലപ്പെരിയാർ കേരളത്തിന്റെ കളളപ്പെരിയാറാക്കി.

പിന്നെ എളളു മുതൽ പിളളാക്കുവരെ കേരളത്തിനു വേണമെങ്കിൽ തമിഴ്‌നാട്‌ കനിയണം. അവിടെ കൃഷിയുണ്ടെങ്കിലേ കേരളത്തിൽ പച്ചക്കറി എന്നു പറയുന്ന സാധനം എത്തൂ… അവർക്കീ വെളളം കിട്ടിയാൽ നമുക്ക്‌ നല്ല പച്ചക്കറി തിന്നാം എന്നുപറഞ്ഞ്‌ ആശ്വസിക്കാം.

Generated from archived content: news1_feb28_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here