മന്ത്രിയായ അബദ്ധം ഇനിയില്ലഃ മുരളീധരൻ

മന്ത്രിസ്ഥാനം സ്വീകരിച്ച്‌ ഗ്രൂപ്പ്‌ പ്രവർത്തനം നിർത്തിയതുപോലെയുളള അബദ്ധം ഇനി ആവർത്തിക്കില്ലെന്ന്‌ മുൻ കെ.പി.സി.സി പ്രസിഡന്റ്‌ കെ.മുരളീധരൻ പ്രസ്താവിച്ചു. കരുണാകരനെ ഗവർണറാക്കാമെന്നും തന്നെ രാജ്യസഭാ മെമ്പറാക്കാമെന്നും പറഞ്ഞു നടക്കുന്നവരുടെ കെണിയിൽ വീഴാൻ ഇനി തന്നെ കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ ആരോടു ഞങ്ങൾ നന്ദി ചൊല്ലേണ്ടൂ…. ഗ്രൂപ്പു കളിക്കുന്ന മുരളിയോടൊ, അതോ മറുപാര പണിയുന്ന ഉമ്മനോടോ….

ഏതായാലും മന്ത്രിയായി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന ആശ്വാസമെങ്കിലുമായി….കളികൾ കോൺഗ്രസിൽ മാത്രമായി ഒതുങ്ങുമല്ലോ… ഇനി ഈ ബാധയെ ഒഴിവാക്കാൻ ഉച്ചാടനവും ഒടിവിദ്യയും കോൺഗ്രസുകാർ മാത്രം നടത്തിയാൽ മതിയല്ലോ…

Generated from archived content: news1_feb25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here