സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ ഉടൻതന്നെ മലപ്പുറത്തെ തിരുനാവായ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയും മുസ്ലീംലീഗും ഒരുമിച്ചുനിന്ന് കോൺഗ്രസ്-എസ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു. ഇവിടെ മുസ്ലീംലീഗുമായി സി.പി.എം നേരത്തെത്തന്നെ ചങ്ങാത്തത്തിലായിരുന്നെങ്കിലും ഒരാഴ്‌ച മുമ്പുനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗിനെ സി.പി.എം തുണച്ചില്ല. പിണറായി വിജയൻ വീണ്ടും സംസ്ഥാന സെക്രട്ടറിയായതിനുശേഷം ഉണ്ടായ ഈ മാറ്റം ലീഗിനെ സന്തോഷിപ്പിച്ചു എന്നു വേണം കരുതാൻ.
മറുപുറംഃ മലപ്പുറം അടച്ചു വെളുപ്പിക്കാൻ പോയവർ ഒടുവിൽ ലീഗിന്റെ മണിയറയിലിരുന്ന് ഹുക്ക വലിക്കുന്ന കാഴ്‌ച കാണേണ്ടിവരുമോ ആവോ? എന്തൊക്കെയായിരുന്നു ഗീർവാണങ്ങൾ…. ലീഗിനെ അരയ്‌ക്കും.. പിന്നെ ഉപ്പും മുളകും ചേർത്ത് ഉണക്കും….എന്നൊക്കെ. കുഞ്ഞാലിക്കുട്ടി കണ്ണിറുക്കിയാൽ വീഴുന്ന പലരും വീണ്ടും സംസ്ഥാനക്കമ്മറ്റിയിൽ തട്ടിയും മുട്ടിയും കയറിയിട്ടുണ്ടല്ലേ….മലപ്പുറത്ത് ലീഗ് അലാവുദ്ദീനും, സി.പി.എം അത്ഭുതവിളക്കുമാകാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news1_feb24.html