സി.പി.എം സംസ്ഥാന കമ്മറ്റിയിലേയ്‌ക്കുളള വോട്ടെടുപ്പിൽ പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഔദ്യോഗിക പാനലിന് സമ്പൂർണ്ണ വിജയം. സംസ്ഥാനക്കമ്മറ്റി പിടിച്ചെടുക്കാൻ വി.എസ്.അച്യുതാനന്ദൻ നിയോഗിച്ച 12 പേരുടെ പാനൽ ദയനീയമായി പരാജയപ്പെട്ടു. വി.എസ്.പക്ഷം ശക്തമായി എതിർത്തിരുന്ന പി.ശശി, തോമസ് ഐസക്ക്, എം.എ.ബേബി എന്നിവരും സംസ്ഥാനക്കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. “മലപ്പുറത്ത് വച്ചു കാണാം” എന്ന പിണറായിയുടെ വിവാദ പ്രസ്താവനയെ നൂറുശതമാനവും സാധൂകരിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
മറുപുറംഃ വി.എസ്സേ, പാർട്ടി ഇത്രത്തോളം വളർന്നെന്ന് മനസ്സിലാക്കാൻ പറ്റിയില്ലല്ലേ… അങ്ങ് പറഞ്ഞ നാലാംലോകക്കാരും പെൺവാണിഭ സഹായികളും പാർട്ടിയിൽ കൂടുതൽ ശക്തരായി വന്നിരിക്കുന്നു… പാർട്ടിപ്രശ്‌നം പിളേളരു കളിയല്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ…. കുറച്ച് പാർലമെന്ററി വ്യാമോഹവും, മുതലാളിത്ത സഹശയനവും, കടുപ്പത്തിൽ ഒരു നാലാംലോകവാദവും, ഇത്തിരി പെൺക്കഥകളുമില്ലെങ്കിൽ എന്തോന്ന് കമ്യൂണിസം എന്നു മനസ്സിലായല്ലോ? ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്‌ണം തന്നെ തിന്നണം… പയറ്റി നോക്ക് ചിലപ്പോൾ രക്ഷപ്പെട്ടേയ്‌ക്കും.
Generated from archived content: news1_feb23.html