കമല കേരളം വിട്ടു

മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യ കേരളം വിട്ടു. കൊച്ചിയിലെ റോയൽ സ്‌റ്റേഡിയം മാൻഷൻ ഫ്ലാറ്റിൽ നിന്നുമാണ്‌ കമല പൂനെയിലേക്ക്‌ യാത്ര തിരിച്ചത്‌. കേരളം തന്നെ വഞ്ചിച്ചുവെന്നും, ഇവിടെ തന്നെ സ്‌നേഹിക്കുന്നവർ ഉണ്ടായിരുന്നില്ലെന്നും, മരുഭൂമിയിലേക്ക്‌ മരുപ്പച്ചതേടി ഒട്ടകത്തിന്റെ മുകളിലുള്ള യാത്രയിലൂടെയാണ്‌ താനെന്നും കമല പറഞ്ഞു. മൂന്നാഴ്‌ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിൽ വീണ്ടും വരുമെന്നും കമല പറഞ്ഞു.

മറുപുറം ഃ സന്തോഷമായി…അമ്മേ…സന്തോഷമായി. മലയാളത്തിന്‌ ചെയ്‌തുതന്ന ഉപകാരങ്ങൾക്കും സാഹിത്യസംഭാവനകൾക്കും നന്ദി. ഇനിയിപ്പോ പ്രായമായില്ലേ മക്കളോടൊപ്പം മതി ശിഷ്‌ടകാലം. അതുകൊണ്ട്‌ പൂനയിലേക്ക്‌ പോകുന്നതുകൊണ്ട്‌ ഞങ്ങൾ മലയാളികൾക്ക്‌ ഏറെ വേദനയൊന്നുമില്ല. അമ്മ സന്തോഷമായി കഴിഞ്ഞാൽ മതി. പിന്നെ ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരുകണ്ടാൽ മതി എന്ന മട്ടിൽ മലയാളികളെ അടച്ചാക്ഷേപിച്ചത്‌ ഇത്തിരി കടന്ന കൈ ആയിപ്പോയി. അമ്മ തന്നെ കുഴികുത്തി, അമ്മ തന്നെ അതിനു മുകളിൽ ചുള്ളിവച്ചു, അമ്മ തന്നെ വീണു. അത്രയല്ലേ സംഭവിച്ചൊള്ളൂ…സാരമില്ല. മക്കൾക്കതിൽ പരിഭവമില്ല. ഇടയ്‌ക്കിടെ വരണം. എന്തു കുറ്റവും നല്ലതും ചെയ്‌താലും അമ്മയുടെ വരികളെ സ്‌നേഹിക്കുന്ന മക്കൾ ഇവിടെയുണ്ട്‌.

Generated from archived content: news1_feb22_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here