സൂര്യനെല്ലി പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുഃ സി.പി.എം

സൂര്യനെല്ലി പെൺവാണിഭക്കേസ്സിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്‌ കേരള സർക്കാർ ഈ കേസിലെ ഹൈക്കോടതിവിധിയ്‌ക്കെതിരെ അപ്പീൽ നൽകാത്തതെന്ന്‌ സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. മുൻമന്ത്രി കെ.പി.വിശ്വനാഥനുവേണ്ടി ഉടൻ അപ്പീലിനുപോയ സർക്കാർ ഒട്ടേറെ സംഘടനകളും സാമൂഹ്യപ്രവർത്തകരും ആവശ്യപ്പെട്ടിട്ടും സൂര്യനെല്ലിക്കേസിൽ അപ്പീലിനു പോകുന്നില്ല. പ്രതികൾക്കു രക്ഷപ്പെടാനുളള പഴുതൊരുക്കുകയാണ്‌ സർക്കാരെന്നും പ്രമേയം കുറ്റപ്പെടുത്തി.

മറുപുറംഃ എന്തു സത്യസന്ധമായ പ്രയേമം… കേട്ടിട്ട്‌ കുളിരുകോരുന്നു. പക്ഷെ ഈ പെൺവാണിഭം എന്നുപറഞ്ഞാൽ സൂര്യനെല്ലിയിൽ ഒതുങ്ങുന്നതല്ലല്ലോ സഖാക്കളെ….കുഞ്ഞാലീന്റെ ഐസ്‌ക്രീം കേസും, കിളിരൂരിലെ വി.ഐ.പി സംഭവുമൊക്കെ പ്രമേയമാക്കേണ്ടെ സഖാക്കളേ? തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നും അല്ലേ? പെൺവാണിഭക്കഥ അധികം വിസ്തരിക്കല്ലേ. തലമൂത്ത ചില സഖാക്കൾ പമ്പര സമാനമാകും.

Generated from archived content: news1_feb21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here