എക്‌സൈസ്‌ വകുപ്പ്‌ ശുദ്ധീകരിക്കാൻ ആർക്കും കഴിയില്ലഃ മന്ത്രി വക്കം

എക്‌സ് വകുപ്പ്‌ ശുദ്ധീകരിക്കാൻ ആരു വിചാരിച്ചാലും എളുപ്പമല്ലെന്ന്‌ നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി വക്കം പുരുഷോത്തമൻ പറഞ്ഞു. ഈ വകുപ്പിലെ അഴിമതികൾ എല്ലാക്കാലത്തും ഉളളതാണെന്നും അദ്ദേഹം വ്യക്തമായി. എല്ലാ ചെക്ക്‌പോസ്‌റ്റുകളിലും സത്യസന്ധന്മാരെ നിയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത്രയും സത്യസന്ധന്മാർ വകുപ്പിൽ ഉണ്ടാകുമോയെന്നും സംശയമാണ്‌. ചെക്ക്‌ പോസ്‌റ്റുകളിൽ ജീവനക്കാരുടെ എണ്ണം കൂടുമെന്നും വക്കം പറഞ്ഞു.

മറുപുറംഃ വെറുതെയാണോ മഹാൻ ആ വകുപ്പുതന്നെ ചോദിച്ചു വാങ്ങിയത്‌…. വെടക്കാക്കി തനിക്കാക്കുന്ന പണിയാണോ മന്ത്രിയേ താങ്കൾ നടത്തുന്നത്‌….. പേരിനെങ്കിലും, ജനത്തിന്റെ ആശ്വാസത്തിനെങ്കിലും അഴിമതിയൊക്കെ അവസാനിപ്പിക്കാം എന്ന വെറും വാക്കെങ്കിലും പറഞ്ഞുകൂടെ…. എങ്ങനെയാ… മനസ്സു പറയുന്നിടത്ത്‌ നാവു വഴങ്ങില്ലല്ലോ… വകുപ്പ്‌ എക്‌സൈസല്ലേ…

Generated from archived content: news1_feb2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here