സി.പി.എം. കേരള ഘടകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി. അംഗം എസ്.രാമചന്ദ്രൻ പിള്ളയും സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മറ്റിയോഗങ്ങളിൽ പങ്കെടുക്കാൻ എത്തും. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ കാരാട്ടും പിള്ളയും പല കേരളയാത്ര നടത്തിയിട്ടുണ്ടെങ്കിലും പ്രശ്‌നം കൂടുതൽ രൂക്ഷമാകുകയാണ് ചെയ്‌തത്.
മറുപുറം ഃ ഇങ്ങനെ പട്ടി ചന്തയ്‌ക്കു പോകുന്നതുപോലെ, കൊല്ലത്തിൽ അഞ്ചാറുതവണ കേരളത്തിൽ വന്ന് പാർട്ടിയെ നന്നാക്കാമെന്ന് കരുതിയെങ്കിൽ ഇവർക്കു തെറ്റി. എന്നെ തല്ലണ്ട അമ്മാവാ…ഞാൻ നന്നാവത്തില്ല എന്നാണ് ഇവിടുത്തെ പാർട്ടി മരുമക്കളുടെ വിശേഷം. രണ്ട് പാർട്ടി മെമ്പർമാർ നേർക്കുനേർ കണ്ടാൽ ഒരു പുത്തരിയങ്കം ഉറപ്പ്… കുശുമ്പ്, കുന്നായ്‌മ, കൂടോത്രം ഇതൊക്കെ നടക്കുന്നത് വേറെ വഴിക്ക്. ഇവിടെ വന്ന് കാരാട്ടും പിള്ളയും ചീത്തയാകും എന്നല്ലാതെ ഇതുകൊണ്ടൊന്നും പ്രയോജനമില്ലെന്ന് ഈ നാട്ടിലെ പല്ലു മുളയ്‌ക്കാത്ത പിള്ളേർക്കുമറിയാം…പിന്നെ ഒരു ഗുണമുണ്ട്. ലോകത്തിൽ ഒരിടത്തും കാണാത്ത പല അഭ്യാസമുറകളും പഠിക്കാൻ പറ്റും.
Generated from archived content: news1_feb19_07.html