മാറ്റങ്ങളെ ഉൾക്കൊളളാൻ കഴിയാത്ത സി.പി.എം നാലാംലോകത്തല്ല, സ്വപ്നലോകത്താണ് വസിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കോൺഗ്രസിലെ പ്രശ്‌നങ്ങൾ സംസ്ഥാനത്തിന്റെ വികസനം മുടക്കിയിട്ടില്ലെന്നും കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർത്തിയാൽ മാത്രമെ ബി.ജെ.പിയുടെ ദുർഭരണം അവസാനിപ്പിക്കാൻ കഴിയുകയുളളൂവെന്നും ചെന്നിത്തല പറഞ്ഞു.
മറുപുറംഃ- എന്തൊരു വിശകലനം…‘ഐ’ ഗ്രൂപ്പിനെ വലിച്ച് പുതിയ സർക്കാരുണ്ടാക്കാൻ വെളളം ചൂടാക്കിയ സി.പി.എം സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ തന്നെ. കോൺഗ്രസിലെ പ്രശ്‌നങ്ങൾ സംസ്ഥാനത്തിന്റെ വികസനം യാതൊരു രീതിയിലും മുടക്കിയിട്ടില്ല എന്നതും നേര്… സകല കോൺഗ്രസ് മാന്യന്മാരും ഈ പ്രശ്‌നത്തിൽ പെട്ടതുകൊണ്ട് വികസനകാര്യത്തിൽ ഇടപെടാൻ പറ്റിയില്ല. അതുകൊണ്ട് വികസനം നന്നായി നടന്നു. ഇടപെട്ടിരുന്നെങ്കിൽ ജനത്തിന്റെ കാര്യം കട്ടപൊകയാകുമായിരുന്നേ….
Generated from archived content: news1_feb18.html