എ.ഡി.ബിയുടെ ധനസഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നഗരവികസന പദ്ധതി പ്രദേശങ്ങളിലെ പൊതുടാപ്പുകൾക്ക് മീറ്റർ ഘടിപ്പിച്ച് വെളളക്കരം നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നതായി മന്ത്രി കുട്ടി അഹമ്മദുകുട്ടി നിയമസഭയിൽ അറിയിച്ചു. ഇത് നിശ്ചയിക്കാനുളള പൂർണ്ണ ചുമതല നഗരസഭകൾക്കായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ ഇതിലും ഭേദം, ആ മീറ്റർ മനുഷ്യന്റെ വായിൽ ഘടിപ്പിച്ചാൽ പോരെ; കുടിക്കുന്ന കണക്കനുസരിച്ച് അവർതന്നെ കരമടച്ചോളും; സംഗതി ശരീരമായതിനാൽ മറ്റുവഴിയിലൂടെ വെളളം ഊറ്റാനുളള വകുപ്പുമില്ല. ഇലക്‌ട്രിസിറ്റി മീറ്ററിനെന്നപോലെ, വാടകയും ഇതുവഴി ഒപ്പിക്കാം…. എ.ഡി.ബി വായ്‌പയെടുത്തെടുത്ത് ഒടുവിൽ പാഞ്ചാലിയെ പണയം വയ്‌ക്കേണ്ടിവന്ന യുധിഷ്‌ഠിരന്റെ ഗതിയാകുമോ കേരളത്തിലെ ജനങ്ങൾക്ക്…..ഇവിടെ ജനിച്ചുപോയില്ലേ, സഹിക്കുകതന്നെ.
Generated from archived content: news1_feb17_06.html