വല്ലാർപാടം ചടങ്ങിൽ എ.വി.രാഘവൻ പങ്കെടുത്തില്ല

വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ശിലാസ്ഥാപന ചടങ്ങിൽനിന്നും സംസ്ഥാന തുറമുഖവകുപ്പു മന്ത്രി എം.വി.രാഘവൻ വിട്ടുനിന്നത്‌ അഭ്യൂഹങ്ങൾ പരത്തി. തന്നെ ആരും ചടങ്ങിൽ ക്ഷണിച്ചില്ലെന്നും തന്നോട്‌ ചോദിക്കാതെയാണ്‌ നോട്ടീസിൽ പേരു ചേർത്തതെന്നും മന്ത്രി പറഞ്ഞു. ക്ഷണമുണ്ടായിട്ടും മുൻമുഖ്യമന്ത്രി എ.കെ.ആന്റണി ചടങ്ങിൽ പങ്കെടുത്തില്ല. കൊച്ചി മേയർ ദിനേശ്‌ മണിക്കും ക്ഷണം കിട്ടിയില്ല എന്ന്‌ പരാതി ഉയർന്നിട്ടുണ്ട്‌.

മറുപുറംഃ രാഘവൻ സഖാവെ, തറവാട്‌ വിട്ട്‌ അന്യന്റെ അറയിൽ കഴിയുമ്പോൾ ഇത്തരം അപമാനങ്ങൾ സഹിക്കേണ്ടിവരും…. കമ്യൂണിസ്‌റ്റു സിംഹം ഇപ്പോൾ ഗതിയില്ലാത്ത നത്തോലിക്കുരങ്ങിനു സമമായി…. ഭരിക്കുന്നതിൽ തലവർ കൊൺഗ്രസുകാരാ… വെറുതെ പിണങ്ങിനില്‌ക്കാതെ ഇടിച്ചു കലക്കി ക്രെഡിറ്റെടുക്കാൻ നോക്ക്‌… കണ്ടില്ലേ വിളിച്ചില്ലേലും കരുണാകർജി മുന്നിലെത്തിയത്‌.

Generated from archived content: news1_feb17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here