ഐ ഗ്രൂപ്പിന് ഇനി ഒന്നും വേണ്ടെന്നും, സംഘടന തിരഞ്ഞെടുപ്പ് മാത്രം നടത്തിത്തന്നാൽ മതിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.കരുണാകരൻ ആവശ്യപ്പെട്ടു. തന്നെ വിരട്ടാൻ നോക്കേണ്ട എന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഐ ഗ്രൂപ്പുകാർ ഇനി സ്ഥാനമാനങ്ങൾക്ക് വേണ്ടി വിലപേശില്ലെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ പേശി പേശി, ശരത്തിനേം, ഉണ്ണിത്താനേം പെരുവഴിയിലാക്കി, മകൾക്ക് സീറ്റ്, മകന് സീറ്റ്, ഒരുവഴി, അതിനുമുമ്പ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം മകൾക്ക്. തിരഞ്ഞെടുപ്പിൽ ഇരുമക്കളേയും ജനം പുറങ്കാലിനടിച്ചു ഓടിച്ചു… ഇനിയെന്ത് സ്ഥാനം… എന്ത് പേശൽ…? ഒടുവിൽ തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസെന്ന സംഭവത്തെ ഒന്നു പൊഹയാക്കിക്കളഞ്ഞാൽ ഈ മഹത്‌ജീവിതം ധന്യമാകും….
“വേണ്ടപോലെ കണ്ടാൽ ഇനിയും ഒതുങ്ങാം…. സമയം ഏറെയുണ്ട്…”
Generated from archived content: news1_feb15.html