ഓർത്തഡോക്സ്‌ മാർച്ചിൽ കല്ലേറും ലാത്തിച്ചാർജും

ആലുവ തൃക്കുന്നത്ത്‌ സെമിനാരിയിൽ പാത്രിയാർക്കീസ്‌ വിഭാഗത്തെ കയറ്റിയതിൽ പ്രതിഷേധിച്ച്‌ മലങ്കര ഓർത്തഡോക്സ്‌ വിഭാഗം നടത്തിയ സെക്രട്ടറിയേറ്റ്‌ മാർച്ച്‌ പോലീസിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന്‌ ലാത്തിചാർജ്ജിൽ കലാശിച്ചു. ലാത്തിചാർജ്ജിൽ മൂന്നു വൈദികർക്കും നിരവധി പ്രവർത്തകർക്കും കല്ലേറിൽ ഒരു എസ്‌.ഐ.യ്‌ക്കും ഏഴ്‌ പോലീസുകാർക്കും പരിക്കേറ്റു. അക്രമാസക്തരായ പ്രവർത്തകർ സർക്കാർ വാഹനങ്ങൾ തകർത്തു. തുടർന്ന്‌ ഓർത്തഡോക്സ്‌ വിഭാഗം ഹർത്താലിന്‌ ആഹ്വാനം ചെയ്‌തു.

മറുപുറം ഃ ബാവാകക്ഷിയും മെത്രാൻകക്ഷിയും പള്ളിക്കുവേണ്ടി കടിപിടികൂടുന്നത്‌ അരമനയ്‌ക്കുള്ളിൽ വച്ചായാൽ പോരെ? അല്ലാതെ സെക്രട്ടറിയേറ്റിന്റെ അങ്കണത്തിൽ വച്ചാകണമോ…? ഇതൊക്കെ അങ്ങ്‌ പള്ളീപോയി പറഞ്ഞാൽ പോരെ എന്നു സാരം. ഇനിയിപ്പോ പള്ളിക്കാര്യം പാടത്തും പറമ്പിലും നാൽക്കവലയിലും വച്ച്‌ പറഞ്ഞുതീർക്കാമെന്നായാൽ നാട്ടുകാർക്ക്‌ ഇതുകൊണ്ടുണ്ടാകുന്ന പ്രശ്‌നമൊക്കെ പള്ളിയിൽ വന്ന്‌ തീർക്കേണ്ടിവരുമോ? സർക്കാരിന്റെ കാറ്‌ അച്ചന്മാരും ഭക്തന്മാരും തല്ലിതകർത്തതുപോലെ കത്തനാരുടെ കാറും അരമനയും നാട്ടുകാർ തല്ലി തകർക്കുന്ന അവസ്ഥയുണ്ടാകരുത്‌. സ്വത്തിനും അധികാരത്തിനും വേണ്ടിയുള്ള ആക്രാന്തത്തിൽ കാട്ടികൂട്ടുന്ന ഭ്രാന്തിന്‌ ചൂരലിനടി തന്നെയാണ്‌ മരുന്ന്‌.

Generated from archived content: news1_feb14_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here