മഠത്തിന്റെ സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തമിഴ്‌നാടിന്റെ സഹകരണം മികച്ചതെന്ന് മാതാ അമൃതാനന്ദമയി. കേരളം നിയമതടസ്സങ്ങൾ ഉന്നയിച്ച് മഠത്തിന്റെ പ്രവർത്തനങ്ങളോട് വേണ്ടത്ര സഹകരിച്ചില്ലെന്നും, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മഠമാണ് കേരള സർക്കാരിനെ സഹകരിപ്പിച്ചതെന്നും അമൃതാനന്ദമയി പറഞ്ഞു.
മറുപുറംഃ കേരളത്തിലെ കോൺഗ്രസിൽ തമ്മിൽത്തല്ല് സുനാമി കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഒറിജിനൽ സുനാമി ദുരിതാശ്വാസവുമായി അമ്മയുടെ വരവ്…. എന്റമ്മേ… പൊന്നമ്മേ എന്നു വിളിക്കാൻ ഇത് ആന്റണിയല്ല… ഉമ്മൻ ചാണ്ടിയാ….നിയമം നിയമത്തിന്റെ വഴിക്കും സുനാമി സുനാമിയുടെ വഴിക്കും പോകുമെന്ന് പറയാൻ ധൈര്യമുളള മുഖ്യമന്ത്രി…. കരുണാകരനെപ്പോലെ വിരട്ടി കാര്യം നേടല്ലേ അമ്മേ….ഇത് കേരളമാ… ഉമ്മന്റെ സ്വന്തം നാട്.
Generated from archived content: news1_feb14.html