സാധാരണക്കാരന്റെ കല്ല്യാണം വീട്ടുമുറ്റത്ത്‌ പന്തലിട്ട്‌ മതി ഃ വക്കം

സാധാരണക്കാരൻ കല്ല്യാണങ്ങൾ വീട്ടുമുറ്റത്ത്‌ പന്തലിട്ട്‌ നടത്തിയാൽ മതിയെന്ന്‌ മന്ത്രി വക്കം പുരുഷോത്തമൻ അഭിപ്രായപ്പെട്ടു. ഓഡിറ്റോറിയങ്ങൾക്ക്‌ നികുതി ഏർപ്പെടുത്താനുളളതിന്റെ പരിധി അയ്യായിരത്തിൽനിന്നും ഉയർത്തണമെന്ന്‌ നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴായിരുന്നു ധനമന്ത്രി വക്കത്തിന്റെ ഈ മറുപടി. ഉളള സ്ഥലത്ത്‌ പന്തലിട്ട്‌ അത്യാവശ്യം ആളുകളെ വിളിച്ച്‌ കല്യാണം നടത്തുകയാണ്‌ വേണ്ടതെന്ന ഉപദേശവും വക്കം നല്‌കി.

മറുപുറംഃ ഇത്‌ വിജയകരമായി നടത്താൻ വക്കം ഒന്നുകൂടി കല്യാണം കഴിച്ച്‌ മാതൃകകൂടി കാട്ടാതിരുന്നാൽ മതിയായിരുന്നു…. നാലുസെന്റിൽ വീടുവച്ച്‌ ജീവിക്കുന്നവർ കല്യാണം ആകാശത്തുവച്ചു നടത്തണമെന്നായിരിക്കും ടിയാൻ പറഞ്ഞുവരുന്നത്‌…. നികുതി ഏർപ്പെടുത്തിക്കൊളളു…. പക്ഷെ അത്‌ കല്യാണം മഹോത്സവമായി നടത്തുന്നവരുടെ തലയിൽ വച്ചാൽ മതി…. ഓരോ മന്ത്രിപുത്ര&പുത്രിമാരുടെയൊക്കെ കല്യാണം ജനം കണ്ടുകഴിഞ്ഞതാണ്‌…..ഓ…. സോറി… അങ്ങ്‌ കൊമ്പത്തും, ജനം കുപ്പയിലുമാണല്ലോ…. കുപ്പയിലുളളവന്‌ എന്ത്‌ ഓഡിറ്റോറിയം അല്ലേ…. തലമറന്ന്‌ എണ്ണ തേയ്‌ക്കല്ലേ വക്കം തുഗ്ലക്കേ….

Generated from archived content: news1_feb11.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here