സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്ന് ജൂറി ചെയർമാൻ ടി. കെ.രാജീവ്‌കുമാറിന് വധഭീഷണി. കറുത്തപക്ഷികളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് അവാർഡ് നൽകാതെ പൃഥ്വിരാജിന് അവാർഡ് നൽകിയത് എന്തിനായിരുന്നു എന്ന് പറഞ്ഞാണ് വധഭീഷണി നടത്തിയത്. മൊബൈൽ ഫോണിൽ നിന്നും ലാന്റ് ഫോണിൽ നിന്നും ഒട്ടേറെ വധഭീഷണികൾ രാജീവ് കുമാറിനു ലഭിച്ചു.
മറുപുറം ഃ പ്രിയ സിനിമാ അവാർഡു ജൂറികളെ, നിങ്ങളെന്തിന് സിനിമകളൊക്കെ കണ്ട് ബുദ്ധിമുട്ടി അവാർഡുകൾ പ്രഖ്യാപിക്കണം. നമുക്ക് പുതിയ പരീക്ഷണങ്ങൾ നടത്താമല്ലോ…ഉദാഹരണത്തിന് ഒരു വർഷത്തെ ഭേദപ്പെട്ട നടൻമാരെ ഒക്കെ ഒരു ബോക്സിംഗ് റിംഗിനുള്ളിൽ കയറ്റിവിടണം. അവർ ഇടിയിട്ടു ജയിക്കട്ടെ…അതിൽ കേമനെ നല്ല നടനാക്കാം…അല്ലേൽ ഇവരുടെയൊക്കെ പേരെഴുതി ചുരുട്ടിയ കടലാസുകൾ മാനത്തേയ്‌ക്കെറിയണം. താഴെ വരച്ച വൃത്തത്തിനുള്ളിൽ വീഴുന്നവരെ മികച്ച നടന്മാരാക്കാം, നടിമാരാക്കാം. ഏറ്റവും ദൂരെ കല്ലെറിയുന്നവൻ മികച്ച സംവിധായകൻ. ഇങ്ങനെ ഒരുപാട് വഴികളുണ്ട് ഈ പ്രശ്‌ന പരിഹാരത്തിന്. കേരളമെന്ന ഇട്ടാ വട്ടത്ത് നിന്നും പുറത്തുപോയാൽ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സിനിമകളുടെ പേരിലാണ് ഈ അടിപിടി എന്നോർക്കുമ്പോഴാണ് സങ്കടം…സർക്കാരിന്റെ കാശ്….നമ്മുടെ നികുതി….ങാ..സഹിക്കുകയേ നിവൃത്തിയുള്ളൂ.
Generated from archived content: news1_feb10_07.html