ആരും തന്നെ വിരട്ടാൻ നോക്കേണ്ട ഃ ഉമ്മൻചാണ്ടി

തന്നെ താഴെയിറക്കും എന്നുപറഞ്ഞ്‌ ആരും വിരട്ടാൻ നോക്കേണ്ടന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുന്നറിയിപ്പ്‌ നല്‌കി. തനിക്ക്‌ തന്റേതായ ശൈലിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ ആരുമായും കൂട്ടുകൂടുമെന്ന കരുണാകരന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണകാര്യങ്ങളെല്ലാം ചർച്ചചെയ്യേണ്ടവരോട്‌ ചർച്ചചെയ്യാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപുറംഃ വിരട്ടി കാര്യം നേടാൻ ഭരണമെന്നത്‌ രണ്ടാം ക്ലാസ്സിൽ സ്ലേറ്റുപെൻസിലിനുവേണ്ടിയുളള കടിപിടിയോ….? ജനം വിരട്ടിയിട്ട്‌ കാര്യങ്ങൾ മനസ്സിലാകാത്തവരാ കരുണാകരൻ പറഞ്ഞിട്ട്‌ കേൾക്കുന്നത്‌. പിന്നെ ഭരണകാര്യം ചർച്ചചെയ്യുന്നത്‌, സംഗതി രഹസ്യമാണെങ്കിൽ വക്കത്തെയും കുഞ്ഞാലിയേയും കൂട്ടും…. നയപരമായ തീരുമാനമെങ്കിൽ ഒരു കണ്ണാടി മുന്നിലെടുത്തുവച്ച്‌ മുഖ്യൻ കാര്യങ്ങൾ തീരുമാനിക്കും…. നല്ലതു വരുത്തേണമേ…. മുഖ്യനല്ല, കേരളത്തിന്‌….

Generated from archived content: news1_feb10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here