കേരള ഭാഗ്യക്കുറി എങ്ങിനെയെങ്കിലും തിരിച്ചു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഭാഗ്യക്കുറി നിരോധിച്ചത് തന്റെ അഭിമാന പ്രശ്‌നമായൊന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഓൺലൈൻ ലോട്ടറികൾ നടത്താൻ ഒരിക്കലും സമ്മതിക്കുകയില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ഏതു പ്രായോഗിക നിർദ്ദേശവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുപുറംഃ അഭിമാനപ്രശ്‌നം ഒടുവിൽ അപമാന പ്രശ്‌നമാകുമെന്നും ഒരേ തൊഴുത്തിലുളളവർ തന്നെ വേണ്ടപോലെ കുത്തുതരുമെന്നും വ്യക്തമായതിനാലാണ് മുഖ്യൻ ഈ സ്‌പേഡ് ഗുലാനിറക്കി കളിക്കുന്നതെന്നു മനസ്സിലായി. ‘വക്ക’ത്തിന്റെ നരുന്ത് മീശയുടെ ബലത്തിൽ മൂന്നുനാലുലക്ഷം പേരെ ചക്രശ്വാസം വലിപ്പിച്ചതിന്റെ പാപം എവിടെക്കൊണ്ട് കളയുമോ ആവോ?… വക്കത്തിനെയും കുഞ്ഞാലിയെയും പോലുളളവരുടെ ബലം നോക്കി കിനാവു കണ്ടാൽ ജനം ഉലക്കകൊണ്ട് അടിക്കുമേ….
Generated from archived content: news1_feb1.html