സമദൂര സിദ്ധാന്തത്തിൽ നിന്നും പിറകോട്ടില്ലഃ പണിക്കർ

സർക്കാർ സംവരണപാക്കേജ്‌ നടപ്പിലാക്കിയതിന്റെ പേരിൽ സമദൂര സിദ്ധാന്തത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ പറഞ്ഞു. മുഖത്തലയിൽ ബ്രാഹ്‌മണ മഹാസഭയുടെ ബ്രാഹ്‌മണസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. പണിക്കർക്ക്‌ പാലുകൊടുത്താലും പാഷാണം കൊടുത്താലും സമദൂരം തന്നെ. പക്ഷെ ചില കാര്യങ്ങളിൽ ഇരിക്കുന്ന സ്ഥലം മാറുമെന്നു മാത്രം. കുറച്ചുനാൾ മുമ്പ്‌ പീതപതാകകൾക്കിടയിൽ വെളളാപ്പളളിയുമായി ആയിരുന്നു തീറ്റയും ഉറക്കവും. ഇപ്പോഴാണേൽ ബ്രാഹ്‌മണസഭക്കാരുടെ കൂടെയാണ്‌. ഇക്കാര്യത്തിൽ പണിക്കർക്ക്‌ സമദൂരമില്ലാത്തത്‌ നന്നായി. ആളുടെ തനിസ്വരൂപം ജനങ്ങൾക്ക്‌ ഇങ്ങനെയെങ്കിലും കാണാമല്ലോ.

Generated from archived content: news1_feb06_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English