മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയ മന്ത്രിക്ക്‌ കഴുത്തിന്‌ പിടിച്ച്‌ തളള്‌

ദാവോസിൽ നിന്നും വീണ്‌ പരിക്കുപറ്റി തിരിച്ചുവന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ചെന്ന മന്ത്രി കെ.സി. വേണുഗോപാലിനെ ആരോ കഴുത്തിനു പിടിച്ചു തളളി. ചാനൽ ക്യാമറക്കാരടക്കം വലിയ ജനക്കൂട്ടത്തിന്റെ തിരക്കിനിടയിലാണ്‌ ഇങ്ങനെ സംഭവിച്ചത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണനും രമേശ്‌ ചെന്നിത്തലയ്‌ക്കും കാലിന്‌ ചവിട്ടേറ്റു. വക്കം പുരുഷോത്തമന്റെ ദേഹത്തും ആരോ വീണു.

മറുപുറംഃ പഴുത്തില വീണപ്പോൾ പച്ചിലകളുടെ ചിരിയാണോ ഇവിടെ കണ്ടതെന്നാണു സംശയം. കുറെ നാളായുളള വക്കത്തിന്റെ ആഗ്രഹം സഫലമായി…. സഭാനേതാവായി ഞെളിഞ്ഞെഴുന്നേൽക്കാമല്ലോ….പണ്ടത്തെപ്പോലെ ചാനലുകാരും ക്യാമറയുമായി പിന്നാലെ വരും. പക്ഷെ വേണുഗോപാലനെന്താണ്‌ കഴുത്തിന്‌ പിടിച്ച്‌ തളള്‌ കിട്ടിയത്‌ എന്നാണ്‌ സംശയം. വെളളാപ്പളളിയുടെ ആളുകൾ കൂട്ടത്തിൽ നുഴഞ്ഞു കയറിക്കാണും…. എന്നാൽ ഇങ്ങനെയുമുണ്ടോ ആരാധകർ.

Generated from archived content: news1_feb03_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here